ഞങ്ങൾ കടലിന്റെ മക്കൾ; സ്വതന്ത്രർ, ഒറ്റക്കെട്ട്
text_fieldsതിരുവനന്തപുരം: കോർപറേഷനിലെ താരങ്ങൾ മൂന്ന് സ്വതന്ത്രരായിരുന്നു. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സംഖ്യത്തെ മലയർത്തിയടിച്ചുകൊണ്ട് മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നെത്തിയ പനിയടിമ, എം. നിസാമുദ്ദീൻ, മേരി ജിപ്സി. കടലിെൻറ മക്കൾക്ക് വേണ്ടി ഇനി കോർപറേഷനിൽ ശബ്ദമുയർത്താൻ തങ്ങൾ ഉണ്ടാകുമെന്ന് മൂവരും ഒറ്റക്കെട്ടായി പറയുന്നു.
ഈ െതരഞ്ഞെടുപ്പില്‍ മൂന്നുമുന്നണികളും വീറും വാശിയോടെയുമായിരുന്നു ഹാര്‍ബറിലും കോട്ടപ്പുറത്തും പൂന്തുറയിലും പ്രചാരണം നയിച്ചത്. എന്നാല്‍, ജനങ്ങളുടെ മനസ്സ് ഇത്തവണ നേരെ തിരിച്ചായിരുന്നു. 932 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് കോട്ടപ്പുറത്ത് പനിയടിമ എൽ.ഡി.എഫിെൻറ വാർഡ് പിടിച്ചെടുത്തത്.
ഏഴ് വർഷം മുമ്പ് യുവജനതാദളിൽ പ്രവർത്തിച്ചത് ഒഴിച്ചാൽ മറ്റ് രാഷ്ട്രീയ പ്രവർത്തനമില്ല. സാമൂഹികപ്രവർത്തനങ്ങളിലൂടെ പ്രദേശത്ത് നിറഞ്ഞുനിന്ന 40കാരനായ ഇദ്ദേഹം ജനങ്ങളുടെ നിർബന്ധത്തിന് വഴങ്ങിയാണ് മത്സരരംഗത്ത് ഇറങ്ങിയത്. തെൻറ വീട്ടുകാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തന്നെയാണ് വാര്‍ഡിലെ ജനങ്ങള്ക്കുമെന്ന് പനിയടിമ പറയുന്നു. അതിനാല്‍ യാതൊരു ലാഭേച്ഛയുമില്ലാതെ പൊതുജനങ്ങള്‍ക്കുവേണ്ടി തന്നെക്കൊണ്ട് ചെയ്യാവുന്നതൊക്കെ ചെയ്യുമെന്ന് ഇദ്ദേഹം പറയുന്നു.
ദീർഘകാലം കോൺഗ്രസ് പ്രവർത്തകനായിരുന്നു എം. നിസാമുദ്ദീൻ. ഇത്തവണ പാർട്ടി സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഹാർബറിൽ സ്ഥാനാർഥിയായത്. ഫലം വന്നപ്പോൾ 1028 ഭൂരിപക്ഷം. കോൺഗ്രസിെൻറ ഔദ്യോഗികസ്ഥാനാർഥി മൂന്നാം സ്ഥാനത്തും. പൂന്തുറ വാർഡിൽ ജനാധിപത്യ കേരള കോൺഗ്രസ് പ്രവർത്തകയായിരുന്ന മേരി ജിപ്സി മത്സരംഗത്ത് ഇറങ്ങിയത് സീറ്റ് ലഭിക്കാത്തിനെ തുടർന്നാണ്.
പൂന്തുറ സീറ്റ് ആവശ്യപ്പെട്ടെങ്കിലും ജനാധിപത്യ കേരള കോൺഗ്രസിന് ഇടതുമുന്നണി നൽകിയില്ല. ഇതോടെ നാട്ടുകാരുടെ പിന്തുണയോടെ 40 കാരിയായ മേരിജിപ്സി അങ്കം കുറിച്ചു. മൂന്ന് മുന്നണികൾക്കുമെതിരെയുള്ള ജനവികാരം വോട്ടായി മാറിയപ്പോൾ 74 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് മേരി വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.