കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ മദ്യശാല; പ്രതിഷേധവുമായി വെൽഫെയർ പാർട്ടി
text_fieldsകെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മദ്യശാല തുറക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി പാലോട് ഡിപ്പോക്ക് മുന്നിൽ നടത്തിയ ധർണ ജില്ലാ വൈസ് പ്രസിഡൻറ് മധു കല്ലറ ഉദ്ഘാടനം ചെയ്യുന്നു
പാലോട്: കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മദ്യശാല തുറക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ പ്രതിഷേധവുമായി വെൽഫെയർ പാർട്ടി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലോട് ഡിപ്പോക്ക് മുന്നിൽ നടന്ന ധർണ ജില്ലാ വൈസ് പ്രസിഡൻറ് മധു കല്ലറ ഉദ്ഘാടനം ചെയ്തു. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മാറ്റി സ്ഥാപിച്ച മദ്യശാലകൾ നഗര മധ്യത്തിലേക്ക് എത്തിക്കാനുള്ള സർക്കാർ നീക്കം അപലപനീയമാണ്. സാർവ്വത്രികമായി സംസ്ഥാനത്ത് മദ്യം ഒഴുക്കാനുള്ള സർക്കാർ നീക്കം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വാമനപുരം മണ്ഡലം പ്രസിഡൻറ് അഷ്റഫ് കല്ലറ അധ്യക്ഷതവഹിച്ചു. പാങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.എം.റജീന, വലിയ വയൽ വാർഡ് മെമ്പർ ചക്കമല ഷാനവാസ്, നബീൽ പാലോട് എന്നിവർ സംസാരിച്ചു. രജനി രാജ്, ഷജീന റജീദ്, നസീർ മൂന്നുമുക്ക്, എ.എം. റജീബ്, അഷ്റഫ് ചുള്ളിമാനൂർ തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം കമ്മിറ്റി അംഗം നാസർ ചല്ലിമുക്ക് നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.