സ്റ്റാർട്ടപ്പുമായി വനിതാ ഡോക്ടർമാർ
text_fieldsതിരുവനന്തപുരം: ചർമ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരവുമായി വനിതഡോക്ടർമാരുടെ സ്റ്റാർട്ടപ്പ്. ആയുർവേദ ഡോക്ടർമാരായ എം. ഗൗരി, അനില സേതുമാധവൻ എന്നിവർ ചേർന്ന് ഒരുക്കുന്ന സീക്രട്ട് ഹ്യൂസ് എന്ന സ്റ്റാർട്ടപ്പ് സംരംഭത്തിന് ബുധനാഴ്ച തുടക്കമാകും.
ഉച്ചയ്ക്ക് 2.30ന് മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് സ്റ്റാർട്ട് അപ്പിന്റെ പ്രോഡക്ട് ശ്രേണിയുടെയും വെബ്സൈറ്റിന്റെയും ഉദ്ഘാടനം നിർവഹിക്കും. ക്രീം, ജെൽ, സിറപ്പ്, ഫേസ്പാക്ക്, ഓയിൽ, ലിപ് ബാം എന്നീ ആറ് ഉത്പന്നങ്ങളാണ് വിപണിയിലിറക്കുന്നത്. ആയുർവേദത്തിലെ അമൂല്യ ഔഷധക്കൂട്ടുകളെ ശാസ്ത്രീയ അടിസ്ഥാനത്തിൽ സൗന്ദര്യസംരക്ഷണ വസ്തുക്കളാക്കി പൊതുജനങ്ങളിലെത്തിക്കുകയാണ് സീക്രട്ട് ഹ്യൂസിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രമുഖരായ ഡോ. പി.വി ഉണ്ണികൃഷ്ണൻ, സി. പത്മകുമാർ, ഡോ. ജെ. ഹരീന്ദ്രൻ നായർ, രശ്മി മാക്സിം എന്നിവരും ബുധനാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. അക്കാദമി പ്രതിനിധി എം.ടി ഷുക്കൂറും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.