വിമൻ ജസ്റ്റിസ് സംവാദ തെരുവ് സംഘടിപ്പിച്ചു
text_fieldsവനിതാ ദിനത്തിന്റെ ഭാഗമായി ‘ജാതി വിവേചനവും സ്ത്രീപക്ഷ കേരളവും’ എന്ന തലക്കെട്ടിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് നെടുമങ്ങാട് മാർക്കറ്റ് ജങ്ഷനിൽ സംവാദ തെരുവ് സംഘടിപ്പിച്ചു. വിമൻ ജസ്റ്റിസ് സംസ്ഥാന സമിതിയംഗം നജ്ദ റൈഹാൻ ഉത്ഘാടനം ചെയ്തു.
ജാതി വിവേചനവും ലിംഗ വിവേചനവും പരസ്പരം കൊടുക്കൽ വാങ്ങലുകൾ നടത്തുന്ന സാമൂഹിക-രാഷ്ട്രീയ പ്രതിലോമ യാഥാർഥ്യങ്ങളാണ്. സ്ത്രീശാക്തീകരണത്തിന്റെ വായ്ത്താരികൾ നിരന്തരം മുഴക്കുന്ന നവോഥാന കേരളത്തിൽ, ജാതി മേധാവിത്വത്തിന്റെ ഭൂതകാലത്തിലേക്ക് നാടിനെ മറിച്ചിടാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നത് കണ്ടില്ലെന്നു നടിക്കാൻ വിമൻ ജസ്റ്റിസ് മൂവ്മെന്റിനാവില്ലെന്ന് അവർ പറഞ്ഞു.
വിമൻ ജസ്റ്റിസ് ജില്ലാ സെക്രട്ടറി ആരിഫാ ബീവി അധ്യക്ഷതവഹിച്ചു. ഫ്രട്ടേണിറ്റി നേതാവ് സുആദ പർവീൻ, നെടുമങ്ങാട് മണ്ഡലം കൺവീനർ നൂർജഹാൻ, രജനി രാജ്, ഷാർമി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാമനപുരം മണ്ഡലം കൺവീനർ നദീറാ ബഷീർ സ്വാഗതവും ഷുമൈസ ടീച്ചർ നന്ദിയും പറഞ്ഞു. മാർച്ച് ഒന്നുമുതൽ എട്ടുവരെ സംസ്ഥാനത്ത് നൂറോളം കേന്ദ്രങ്ങളിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംവാദ തെരുവ് സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.