വനിത ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
text_fieldsതിരുവനന്തപുരം: അന്താരാഷ്ട്ര വനിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും ഡിജിറ്റല്‍ പാഠശാല പദ്ധതിയുടെ ഉദ്ഘാടനവും വനിതാരത്ന പുരസ്കാര വിതരണവും ബുധനാഴ്ച വൈകീട്ട് നാലിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. മന്ത്രി വീണ ജോര്‍ജ് അധ്യക്ഷതവഹിക്കും.
ഡിജിറ്റല്‍: ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതദിന സന്ദേശം. സ്ത്രീകളുടെ സുസ്ഥിരമായ ഭാവിക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകത അനിവാര്യമാണ്. ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വനിത ശിശുവികസന വകുപ്പ് ഡിജിറ്റല്‍ പാഠശാല പദ്ധതി ആവിഷ്കരിച്ചതെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
വനിത ശിശു വികസന വകുപ്പും ജെന്‍ഡര്‍ പാര്‍ക്കും സംയുക്തമായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളായ സ്മാര്‍ട്ട് ഫോണ്‍, സോഷ്യല്‍ മീഡിയ, ബാങ്കിങ്, നെറ്റ് ബാങ്കിങ്, ഓണ്‍ലൈന്‍ പേയ്മെന്റ് സേവനങ്ങള്‍, എ.ടി.എം, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയവ നിത്യജീവിതത്തില്‍ സ്ത്രീസൗഹൃദമായി ഉപയോഗിക്കുന്നതിനുള്ള പരിശീലനം നല്കുന്ന പദ്ധതിയാണിത്.
ഇതിലേക്ക് ജെന്‍ഡര്‍ പാര്‍ക്ക് ഒരു ശില്പശാല നടത്തി മൊഡ്യൂള്‍ തയാറാക്കി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരായി പരിശീലനം നല്കുന്നു. അത്തരം പരിശീലകരെ ഉപയോഗപ്പെടുത്തി അംഗൻവാടി പ്രവര്‍ത്തകര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പരിശീലനം നൽകാനാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.