ചൂള ഉടമകള്‍ ഇഷ്ടിക വ്യവസായത്തിൽ നിന്ന് പിന്മാറിയതോടെ തൊഴിലാളികൾ ദുരിതത്തിൽ
text_fieldsഅമ്പലത്തറ: ഇഷ്ടികകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നുവെങ്കിലും ജില്ലയില്‍ നിന്ന് ഇഷ്ടികക്കളങ്ങളും തൊഴിലാളികളും മണ്മറയുന്ന അവസ്ഥയാണ്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വിദഗ്ധ തൊഴിലാളികളുടെ അഭാവവും മൂലം ഇഷ്ടികനിര്‍മാണം പ്രതിസന്ധിയിലാണ്. ജില്ലയിൽ പ്രധാനമായും ഇഷ്ടിക നിര്‍മാണം നടന്നിരുന്നത് നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍, അരുമാനൂര്‍ ഭാഗങ്ങളിലായിരുന്നു. പ്രദേശത്തെ നൂറുകണക്കിന് തൊഴിലാളികളുടെ ജീവിതം ഉന്തിയും തള്ളിയും ദുരിതം പേറിയാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്.
ഇരട്ടിവിലക്ക് തമിഴ്നാട്ടില്‍ നിന്നും കളിമണ്ണ് കിട്ടുമെങ്കിലും അത്തരം കളിമണ്ണില്‍ പൂഴിമണല്‍ ചേര്‍ത്ത് ഇഷ്ടിക ഒരുക്കിയാല്‍ ചൂളയില്‍ െവക്കുമ്പോള്‍ ഇഷ്ടികകള്‍ പൊട്ടിപ്പോകും. കല്ലിന്റെ ഗുണനിലവാരത്തിലും വ്യത്യാസം ഉണ്ടാകും. ഇത്തരം കല്ലുകള്‍ എടുക്കാന്‍ ആരും മുന്നോട്ട് വരാറില്ല. ഇഷ്ടികകള്‍ കൊണ്ടുനിര്‍മിക്കുന്ന വീടുകള്‍ക്ക് വേനൽക്കാലത്തും ശീതളിമയുള്ളതിനാല് ആവശ്യക്കാര്‍ എറെയാണ്. എന്നാല്‍ ഇഷ്ടികയുടെ ലഭ്യതക്കുറവുമൂലം പലരും ഹോളാബ്രിക്സുകളിലേക്ക് മാറി.
എന്നാല്‍ ഇഷ്ടികകള്‍ക്ക് പകരക്കാനാവാന്‍ ഹോളാബ്രിക്സുകള്ക്ക് കഴിയിെല്ലന്ന് വീടുകള്‍ നിര്‍മിച്ചവര്‍ സാക്ഷ്യപ്പെടുത്താന്‍ തുടങ്ങിയതോടെ വീണ്ടും ഇഷ്ടിക തേടിയുള്ള ഓട്ടം തുടങ്ങിയെങ്കിലും കിട്ടാനില്ല എന്നതാണ് സ്ഥിതി.
ചൂള ഉടമകള്‍ മേഖലയില്‍നിന്നും പിന്തിരിയാന് തുടങ്ങിയതോടെ ജീവിതം ദുരിതമായ കഥയാണ് ചെങ്കല്‍ സ്വദേശിയായ ഷണ്മുഖന് പറയാനുള്ളത്. ഇഷ്ടിക നിര്‍മാണത്തിന് ചെങ്കല്‍ എന്ന ഗ്രാമം പ്രശസ്തമായിരുന്ന സമയത്ത് കന്യാകുമാരി ജില്ലയിൽനിന്നാണ് ഷണ്മുഖന് ഇവിടെ എത്തുന്നത്. ഇഷ്ടികക്കളത്തില്‍ പണിയെടുത്ത് തുടങ്ങിയ ഇയാള്‍ ഇവിടെ നിന്ന് തെന്ന വിവാഹവും കഴിച്ചു. കുറെനാൾ മുമ്പ് വരെ ഇഷ്ടികക്കളങ്ങളില്‍ നിന്നും കിട്ടിയിരുന്ന കൂലികൊണ്ട് കുടുംബം സുഗമമായി മുന്നോട്ട് പോകുമായിരുന്നു. കളങ്ങള്‍ പൂട്ടിത്തുടങ്ങിയതോടെ കുടുംബഭാരം മുന്നോട്ടുകൊണ്ടുപോകുന്നതിനായി മെഷീനില്‍ അറുത്ത് എടുക്കുന്ന കല്ലുകള്‍ ഉണക്കിയെടുക്കുന്ന തൊഴിലാണ് ഇപ്പോള്‍ ചെയ്യുന്നത്. അതിന് കിട്ടുന്നത് തുച്ഛമായ കൂലിയാണ്. മഴയാെണങ്കില് പണി കാണില്ലെന്ന് ഷണ്മുഖൻ പറയുന്നു.
. (തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.