ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ യുവാവിന് കുത്തേറ്റു
text_fieldsതിരുവനന്തപുരം: ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത യുവാവിന് കുത്തേറ്റു. മണ്ണന്തല മരുതൂർ സ്വദേശി അമൽദേവി(22)നാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാത്രിയോടെ മരുതൂർ ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ബൈക്കിൻ്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന അമലിനെ റോഡരുകിൽ നിന്ന ഒരാൾ കത്തിക്ക് കുത്തിയതായാണ് പ്രാഥമിക വിവരം.
കുത്തേറ്റ വിവരം അറിയാതെ അമലിൻ്റ സുഹൃത്ത് ഇയാളെ മരുതൂരിലെ വീട്ടിൽ എത്തിച്ചു. വലത് ചുമലിനുതാഴെ കുത്തേറ്റ അമലിനെ വീട്ടുകാർ മരുതൂർ ജംഗ്ഷനിൽ എത്തിച്ച് അവിടെ നിന്നും വാഹനത്തിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് മണ്ണന്തല എസ്സ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെപ്പറ്റി പോലീസിന് കൃത്യമായ വിവരങ്ങളും തെളിവും ലഭിച്ചു. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിക്കായി പോലീസ് ഊർജിതമായ അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.