57 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsലിയോൺ
ജോൺസൺ
തിരുവനന്തപുരം: 57 ഗ്രാം എം.ഡി.എം.എയുമായി നിരവധി ബോംബെറ്, മയക്കുമരുന്ന്, കൊലപാതകശ്രമ കേസുകളിലെ പ്രതി അറസ്റ്റിൽ. മേനംകുളം, തുമ്പ സ്വദേശി ലിയോൺ ജോൺസണിനെയാണ് (32) സിറ്റി സാഗോക്ക് ടീമിന്റെ സഹായത്തോടെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വയറിൽ ഒളിപ്പിച്ച് കടത്തിയ നിലയിലാണ് എം.ഡി.എം.എ പിടിച്ചെടുത്തത്. ബംഗളൂരുവിൽനിന്ന് ട്രെയിൻ മാർഗം പ്രതി മയക്കുമരുന്ന് നഗരത്തിൽ എത്തിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് പിടിയിലായത്.
കഴക്കൂട്ടം, തുമ്പ, കഠിനംകുളം, കടക്കാവൂർ തുടങ്ങി നിരവധി സ്റ്റേഷനുകളിലായി ബോംബേറ് കേസ്, ലഹരി മരുന്ന് കച്ചവടം, വധശ്രമം, മോഷണം, പിടിച്ചുപറി അടക്കമുള്ള നിരവധി കേസുകൾ ലിയോണിനെതിരെ നിലവിലുണ്ട്. ഗുണ്ടാവിരുദ്ധ നിയമ പ്രകാരവും നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.