വിവാദ ദത്ത്: നിയമസഭവളപ്പിലേക്ക് തള്ളിക്കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു
text_fieldsതിരുവനന്തപുരം: വിവാദ ദത്ത് വിഷയം പ്രതിപക്ഷം അടിയന്തരപ്രമേയമായി അവതരിപ്പിച്ച സമയം നിയമസഭവളപ്പിലേക്ക് തള്ളിക്കയറിയ യൂത്ത് കോൺഗ്രസ് വനിതപ്രവർത്തകരെ റിമാൻഡ് ചെയ്തു. സംസ്ഥാന സെക്രട്ടറി ചിത്രാദാസ്, വീണാ എസ്. നായർ, ജില്ല ഭാരവാഹികളായ അഖില, സജന, സുബിജ, അനുഷ്മ, ഷാനി എന്നിവരെയാണ് വഞ്ചിയൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ബുധനാഴ്ച കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല. വിഷയത്തിൽ കോടതി െപാലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. അട്ടക്കുളങ്ങര വനിത ജയിലിലാണ് പ്രവർത്തകരെ റിമാൻഡ് ചെയ്തത്.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ എം. വിൻസെൻറ്, എ.പി. അനിൽകുമാർ, അൻവർ സാദത്ത്, കെ.കെ. രമ, സി.ആർ. മഹേഷ്, കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ടി. ബൽറാം തുടങ്ങിയവർ പ്രവർത്തകരെ ജയിലിൽ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.