യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാക്കൾ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: യുവതിയുടെ ഫോട്ടോ അശ്ലീല ചിത്രങ്ങളുമായി മോർഫ് ചെയ്ത് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ച യുവാക്കൾ അറസ്റ്റിൽ.
നെടുമങ്ങാട് പനവൂർ കല്ലിയോട് കുന്നിൽ വീട്ടിൽ രാഹുൽ (30), കല്ലിയോട് ജെംസ് ഫൗണ്ടേഷനിൽ വെങ്കിടേഷ് (29) എന്നിവരെയാണ് തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ഡോ. ദിവ്യ വി. ഗോപിനാഥിന്റെ മേൽനോട്ടത്തിൽ അഡീഷനൽ പൊലീസ് സൂപ്രണ്ട് ബിജുമോൻ, ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിജുകുമാർ എന്നിവരുടെ നേതൃത്വത്തിൽ സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ് ജി.എസ്, എസ്.ഐ ഷംഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുധീർ, സിവിൽ പൊലീസ് ഓഫിസർമാരായ ശ്യാം, അദീൻ അശോക്, സൗമ്യ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
യുവതിയോടുള്ള മുൻ വിരോധത്തിന്റെ പേരിലാണ് കൃത്യം ചെയ്തത്. പ്രതികളിലൊരാളായ വെങ്കിടേഷ് തമിഴ്നാട് വിലാസത്തിൽ രാഹുലിന് എടുത്ത് നൽകിയ സിം കാർഡ് ഉപയോഗിച്ചാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.