പ്രത്യേക കൗൺസിൽ: വാർഡുകളെ ഏഴ് ബ്ലോക്കുകളായി തിരിച്ച് സിക പ്രതിരോധം
text_fieldsസിക വൈറസ് പ്രതിരോധത്തിെൻറ ഭാഗമായി തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്ര പരിസരം ഫോഗിങ് നടത്തുന്നു
തിരുവനന്തപുരം: സിക വൈറസ് പ്രതിരോധത്തിന് ഒാരോ കോർപറേഷൻ വാർഡിനെയും ഏഴ് ബ്ലോക്കുകളായി തിരിച്ചുള്ള സമഗ്ര ആക്ഷൻ പ്ലാനിന് കൗൺസിൽ യോഗത്തിൽ തീരുമാനം.
ഒാരോ ബ്ലോക്കിലും പത്ത് പേരടങ്ങുന്ന സംഘത്തെ നിയോഗിച്ച് ഉറവിട മാലിന്യ നശീകരണം ഉറപ്പുവരുത്തുന്നതിന് മേഖലയിലെ സ്ഥാപനങ്ങളിലും വീടുകളും പരിശോധിക്കുകയാണ് ലക്ഷ്യം.
സിക പ്രതിരോധം മുഖ്യ അജണ്ടയായി ചേർന്ന സ്പെഷൽ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച് വിശദ ചർച്ച നടന്നത്. ഒരാഴ്ചക്കുള്ളിൽ വാർഡിലെ ഏഴ് ബ്ലോക്കുകളിലും സന്ദർശനം പൂർത്തിയാക്കും. ഒരു മാസമാണ് ആക്ഷൻ പ്ലാൻ നടപ്പാക്കാനുള്ള സമയപരിധി.
4200 വീടുകളുള്ള ഒരു വാർഡിനെ ഏഴ് ബ്ലോക്കുകളായി തിരിക്കുേമ്പാൾ ഒാരോന്നിലും 600 വീടുകളുണ്ടാകുമെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ജമീല ശ്രീധർ ചർച്ചക്ക് മറുപടിയായി പറഞ്ഞു. ഫലത്തിൽ പത്ത് പേരടങ്ങുന്ന സംഘത്തിലെ ഒേരാർത്തർക്കും 60 വീടുകൾ വീതം ലഭിക്കും.
സംഘത്തിലെ പത്ത് പേരും ഒന്നിച്ച് വീടുകളിൽ കയറുന്നതിന് പകരം ഒാരോരുത്തരം അവർക്ക് ലഭിക്കുന്ന പരിധിയിൽ ഒറ്റക്കൊറ്റക്കാണ് സന്ദർശനം നടത്തേണ്ടത്. ഫോഗിങ് മെഷീനും പുല്ലുവെട്ടുന്നതിനുള്ള യന്ത്രവും ഒാരോ വാർഡിനും വാങ്ങുന്നതിനുള്ള തീരുമാനമായിട്ടുണ്ട്്.
നഗരവാസികളെ ഒരുരോഗത്തിനും വിട്ടുകൊടുക്കില്ലെന്നും ജനങ്ങളെ ഭായപ്പെടുത്താതെയുള്ള പ്രതിരോധ ദൗത്യമാണ് ആലോചിക്കുന്നതെന്നും മേയർ ആര്യ രാേജന്ദ്രൻ പറഞ്ഞു.
നഗരസഭ ബോധവത്കരണ കേന്ദ്രമായി കൂടി പ്രവർത്തിക്കും. നിലവിലെ കോവിഡ് കൺട്രോൾ റൂം, സിക കൺട്രോൾ റൂമായി കൂടി പ്രവർത്തിക്കും.
ആക്ഷൻ പ്ലാനിെൻറ കരട് അവതരിപ്പിച്ച ശേഷം അഞ്ച് മണിക്കൂറോളം നീണ്ട വിശദ ചർച്ചയാണ് കൗൺസിൽ യോഗത്തിൽ നടന്നത്. കോർപറേഷൻ ഇതുവരെ നടത്തിയ മാലിന്യനിർമാർജന പ്രവർത്തനങ്ങളിലെ പോരായ്മകൾ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയും ഭരണപക്ഷത്തിെൻറ കൃത്യമായ മറുപടിയുമെല്ലാമായി സജീവമായിരുന്നു ചർച്ച.
കാട് വെട്ടും, മാസ് ഫോഗിങ്
നഗരപരിധിയിലെ ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലെ കാടുകൾ വെട്ടി നീക്കുന്നതിന് ഉടമകൾക്ക് നോട്ടീസ് നൽകുമെന്നും ഇതിനായി ഹെൽത്ത് ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തുമെന്നും ആക്ഷൻ പ്ലാനിൽ പറയുന്നു. ഹെൽത്ത് ഇൻസ്പെക്ടർമാർ തങ്ങളുടെ പരിധിയിലെ സർക്കാർ-അർധസർക്കാർ-പൊതുമേഖല സ്ഥാപന പ്രതിനിധികളുടെ യോഗം വിളിച്ചുകൂട്ടി കൊതുക് നശീകരണ പ്രവർത്തനം നടത്തി എന്ന് ഉറപ്പുവരുത്തും. രോഗപ്പകർച്ച ഉണ്ടാകുന്ന സ്ഥലങ്ങളിൽ മാസ് ഫോഗിങ് നടത്തും.
പാഴ്വസ്തു സൂക്ഷിക്കുന്ന സ്ഥാപനങ്ങൾ, ടയർ പഞ്ചർ കടകൾ, കരിക്ക് വിൽപന കേന്ദ്രങ്ങൾ തുടങ്ങി മുഴുവൻ സ്ഥാപനങ്ങളിലും കൊതുക് ഉറവിടങ്ങളില്ലെന്ന് ഉറപ്പവരുത്തും. ഡ്രൈ ഡേ ആചരണത്തിന് പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ക്യാമ്പയിൻ നടത്തും. കൊതുകുജന്യ രോഗ പ്രതിരോധ പ്രവർത്തനത്തിനായി ഒാരോ വാർഡിലും കൗൺസിലറുടെ നേതൃത്വത്തിൽ ജാഗ്രത സമിതികൾ രൂപവത്കരിക്കും. ഇൗ സമിതി ചേർന്നാണ് വാർഡ് തല കർമരേഖക്ക് രൂപംനൽകുക. ജൂൈല 14, 15 തീയതികളിൽ വാർഡ് തല ആക്ഷൻ കമ്മിറ്റികൾ ചേരും. അംഗങ്ങൾക്ക് പരിശീലനം നൽകിയശേഷം 15 മുതലാണ് ഉറവിട നശീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുക.
നാല് വർഷം കൂടുേമ്പാഴാണ് പകർച്ച വ്യാധികൾ വലിയ തോതിലുണ്ടാകുന്നത്. ഇത് പരിഗണിക്കുേമ്പാൾ 2021ൽ രോഗങ്ങൾ വലിയ രീതിയിൽ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ആക്ഷൻ പ്ലാനിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.