Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 12:09 AM GMT Updated On
date_range 26 May 2022 12:09 AM GMTമരച്ചില്ലകൾ വെട്ടാൻ അനുവദിക്കുന്നില്ല; തേയിലച്ചെടികൾ വലുതായി കാടുമൂടുന്നു
text_fieldsbookmark_border
ഗൂഡല്ലൂർ: വൻകിട തോട്ടങ്ങളിൽ കാറ്റാടിമരങ്ങളുടെ ചില്ലകൾ വെട്ടാൻ അനുവദിക്കാത്തതിനാൽ തേയിലച്ചെടികൾ വളർന്നുവലുതാവുന്നു. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലെ വൻകിട എസ്റ്റേറ്റുകളുടെ അധീനതയിൽ ഹെക്ടർകണക്കിന് തേയിലത്തോട്ടങ്ങളാണുള്ളത്. തേയിലക്കാട്ടിലെ തണൽമരങ്ങളുടെ ചില്ലകൾ വെട്ടാൻ വനപാലകരാണ് തടസ്സം നിൽക്കുന്നത്. വേനലിൽ തണൽ ലഭിക്കുകയും മഴക്കാലങ്ങളിൽ ചില്ലവെട്ടി സൂര്യപ്രകാശം തട്ടുകയും ചെയ്യണം. എങ്കിൽ മഴക്കാലത്ത് ഇലകൾ വേഗത്തിൽ തളിർക്കും. കാറ്റാടിമരത്തിന്റെ ചില്ലകൾ വെട്ടിമാറ്റാൻ അനുവദിക്കാത്തതുമൂലം ചെടികളുടെ പരിപാലനവും കളമെടുപ്പും കുറയുകയാണ്. ഇത് പച്ചത്തേയില ഉൽപാദനത്തെ ബാധിച്ചു. ദേവർഷോല എസ്റ്റേറ്റ് പരിധിയിലെ മൂന്നാം ഡിവിഷൻ ഭാഗത്ത് കാറ്റാടിമരങ്ങൾ വെട്ടാത്തതുമൂലം തേയിലച്ചെടികൾ വളർന്നുനിൽക്കുന്നത് കാണാം. ഈ നില തുടരുകയാണെങ്കിൽ നിരവധി തൊഴിലാളികളുടെ ഉപജീവനമാർഗം ഇല്ലാതാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇരു താലൂക്കിലെയും എസ്റ്റേറ്റ് ഭൂമികൾ സെക്ഷൻ 17 ഭൂമിയുടെ വിഭാഗത്തിൽപെട്ടിരിക്കുകയാണ്. 99 വർഷത്തെ കാലാവധി പൂർത്തിയായി. ഇതുവരെ പുതുക്കിനൽകാൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ല. ഇതുസംബന്ധിച്ച കേസുകൾ സുപ്രീംകോടതിയിലാണ്. പാട്ടം പുതുക്കി നൽകിയാൽ എസ്റ്റേറ്റ് നടത്തിപ്പും പരിപാലനവും തൊഴിലാളിക്ഷേമവും ഉടമകൾക്ക് കാര്യക്ഷമമായി നടത്താൻ കഴിയും. സെക്ഷൻ 17 ഭൂമിയുടെ കാവൽക്കാർ മാത്രമാണ് വനപാലകരെന്നും ഭൂമിയുടെ പൂർണ നിയന്ത്രണം റവന്യൂ വിഭാഗത്തിനാണെന്നുമാണ് വനംമന്ത്രി കെ. രാമചന്ദ്രൻ കഴിഞ്ഞദിവസം പറഞ്ഞത്. GDR TEA PLANT:ദേവർഷോല എസ്റ്റേറ്റ് മൂന്നാം ഡിവിഷനിലെ തോട്ടങ്ങളിലെ തേയില വളർന്നുനിൽക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story