Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവിദ്യാഭ്യാസ വായ്പ...

വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നില്ലെന്ന് പരാതി

text_fields
bookmark_border
ഗൂഡല്ലൂർ: ഉപരിപഠനത്തിനായി വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നി​െല്ലന്ന് പരാതി. പന്തല്ലൂർ ഇൻകോ നഗറിലെ ഫിറോസി​​ൻെറ ഭാര്യ ഷാജിതയാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ സ്പെഷൽ സെല്ലിലേക്ക് ഇതുസംബന്ധിച്ച് പരാതി അയച്ചത്. മകൻ ഫാരിസ് പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിനായി ബംഗളൂരുവിലെ ഒരു സ്വകാര്യ കോളജിൽ ബി.എസ്.ഇ കാർഡിയോ കെയർ പഠനത്തിനായി പന്തല്ലൂർ ഇന്ത്യൻ ബാങ്ക് ശാഖയിൽ വിദ്യാഭ്യാസ വായ്പക്ക്‌ അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ ആറുമാസമായി ഓരോ ഒഴികഴിവുകൾ പറഞ്ഞ്​ ബാങ്ക് അധികൃതർ വലക്കുകയാ​െണന്നും അവർ പരാതിപ്പെട്ടു. കൂലിപ്പണിയെടുത്തു ജീവിക്കുന്നതാണ്​ കുടുംബം. ഇതിനിടെ മറ്റൊരു രീതിയിൽ പണം ലഭ്യമാക്കാൻ കഴിയാത്തതുമൂലമാണ് വിദ്യാഭ്യാസ വായ്പക്ക്​ അപേക്ഷ നൽകിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വായ്പ ലഭിക്കാൻ നടപടിയെടുക്കണമെന്ന് അവർ അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story