Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 11:58 PM GMT Updated On
date_range 9 Nov 2021 11:58 PM GMTപാലത്തിെൻറ അപ്രോച്ച് റോഡ് തകർന്നു
text_fieldsbookmark_border
പാലത്തിൻെറ അപ്രോച്ച് റോഡ് തകർന്നു ഗൂഡല്ലൂർ: പാലത്തിൻെറ അപ്രോച്ച് റോഡ് ഉടൻ നന്നാക്കണമെന്ന ആവശ്യം ഉയർന്നു. പാട്ടവയൽ, പന്തക്കാപ്പ്, കുളപ്പള്ളി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാലപ്പള്ളി തോടിന് കുറുകെയുള്ള പാലത്തിൻെറ അപ്രോച്ച് റോഡുകളിൽ ഒരു ഭാഗമാണ് മഴ വെള്ളത്തിൽ തകർന്നുകിടക്കുന്നത്. പാട്ടവയൽ, പന്തക്കാപ്പ്, പാലപ്പള്ളി, കൊളപ്പള്ളി, നെല്ലിയാളം ടാൻടീ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാതയിൽ നിരവധി ലോക്കൽ ജീപ്പുകളും ഓട്ടോകളും മറ്റു വാഹനങ്ങളും കടന്നു പോകുന്നു. പച്ചത്തേയില സംഭരിക്കുന്ന വാഹനങ്ങളും ഇതു വഴിയാണ് വരുന്നത്. വാഹനസൗകര്യത്തിനായി താൽക്കാലികമായി മണ്ണിട്ടുനികത്തിയെങ്കിലും സുരക്ഷിതമല്ലാത്ത സ്ഥിതിയാെണന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. GDR BRIDGE: പാലാപ്പള്ളി തോടിനു കുറുകെയുള്ള അപ്രോച്ച് റോഡ് തകർന്ന നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story