Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 11:58 PM GMT Updated On
date_range 9 Nov 2021 11:58 PM GMTഗൂഡല്ലൂർ താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി ഉയർത്തും -മന്ത്രി രാമചന്ദ്രൻ
text_fieldsbookmark_border
ഗൂഡല്ലൂർ: ഗൂഡല്ലൂർ താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായി വനംമന്ത്രി കെ. രാമചന്ദ്രൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഗൂഡല്ലൂരിൽ വിദഗ്ധ ചികിത്സ ലഭ്യമാവാത്തതിനാൽ ഇവിടത്തെ ജനങ്ങൾ അഞ്ചു മണിക്കൂർ യാത്ര ചെയ്ത് കോയമ്പത്തൂരിലേക്കോ കേരളത്തിലേക്കോ പോകേണ്ട സ്ഥിതിയാണ്. ഊട്ടി ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തി. ഈ സാഹചര്യത്തിലാണ് ഗൂഡല്ലൂർ താലൂക്ക് ആശുപത്രിക്ക് ജില്ല ആശുപത്രിയുടെ അന്തസ്സ് നൽകാനുള്ള നടപടികൾ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നെതന്ന് മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ചുള്ള ഗസറ്റ് വിജ്ഞാപനം വൈകുന്നത് നടപടിക്രമങ്ങളൂടെ വൈകൽ കാരണമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് വിഷയം എത്തിച്ചതായി വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story