Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightതോട്ടംതൊഴിലാളികൾ സമരം...

തോട്ടംതൊഴിലാളികൾ സമരം തുടങ്ങി

text_fields
bookmark_border
തോട്ടംതൊഴിലാളികൾ സമരം തുടങ്ങി
cancel
മാനന്തവാടി: പാരിസണ്‍ എസ്​റ്റേറ്റിലെ ഐക്യ തൊഴിലാളികള്‍ മസ്​റ്ററുകള്‍ക്കു മുന്നില്‍ സമരം തുടങ്ങി. ബോണസ് എക്‌സ്ഗ്രേഷ്യാ അനുവദിക്കുക, താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, സ്ത്രീതൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുക, മെഡിക്കല്‍ ബില്ലുകള്‍ അനുവദിക്കുക, പാടികളുടെ നവീകരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ജെസി മസ്​റ്ററില്‍ നടന്ന സമരം സി.ഐ.ടി.യു ജില്ല പ്രസിഡൻറ്​ പി.വി. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി ജില്ല ജനറല്‍ സെക്രട്ടറി ടി.എ. റെജി, പി.ടി. ബിജു, എം.ബി. അബ്​ദു, എസ്. ലക്ഷ്മണന്‍, കെ.എച്ച്. അബു തുടങ്ങിയവര്‍ സംസാരിച്ചു. തേറ്റമലയില്‍ പി.പി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. പി.വി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. എം. മജീദ്, പി.എ. അണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വിവിധ മസ്​റ്ററുകള്‍ക്കു മുന്നില്‍ സമരം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story