Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightന്യൂനപക്ഷ...

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ക്ഷേമപദ്ധതി വിതരണം ചെയ്തു

text_fields
bookmark_border
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ക്ഷേമപദ്ധതി വിതരണം ചെയ്തു
cancel
ഗൂഡല്ലൂർ: ലോക ന്യൂനപക്ഷ അവകാശദിനാചരണത്തി​‍ൻെറ ഭാഗമായി നീലഗിരി ജില്ല ഭരണകൂടം, ജില്ല ന്യൂനപക്ഷ പിന്നാക്ക വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ ക്ഷേമപദ്ധതികൾ വിതരണം ചെയ്തു. ജില്ല കലക്ടർ എസ്.പി. അംറിത്ത് വിതരണം ചെയ്തു. ഗൂഡല്ലൂർ യതീംഖാനയിൽ നടന്ന പരിപാടിയിൽ ഗൂഡല്ലൂർ ആർ.ഡി.ഒ ശരവണകണ്ണൻ, തഹസിൽദാർ കൃഷ്ണമൂർത്തി, ജില്ല പിന്നാക്ക ന്യൂനപക്ഷ വിഭാഗം വെൽഫെയർ ഓഫിസർ ലോകനാഥൻ, ജില്ല സെക്രട്ടറി സുലൈമാൻ, ഡോ. അബ്​ദുൽ നാസർ ഹാജി എന്നിവർ പങ്കെടുത്തു. ഉലമാക്കൾക്കുള്ള ഇരുചക്രവാഹനം ലഭിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതയിൽ ഇളവു വരുത്തണമെന്ന് സുലൈമാൻ മാസ്​റ്റർ കലക്ടറോട് അഭ്യർഥിച്ചു. അതുപോലെ പിന്നാക്ക വിഭാഗങ്ങൾക്കുള്ള വായ്പ പലിശരഹിത വായ്പയായി അനുവദിക്കണമെന്ന് കെ.എ.പി. ബാദുഷയും ആവശ്യപ്പെട്ടു. അബ്​ദുൽ നാസർ ഹാജി, അഡ്വ. സയ്യദ് ബാവ, അബ്​ദുസ്സമദ് തച്ചങ്ങാടൻ മമ്പാട്, കോൺട്രാക്ടർ അബ്​ദുറഹ്​മാൻ, വി.പി. അലി എന്നിവരടക്കം മുസ്​ലിം സ്ത്രീ സഹായ സംഘം പദ്ധതിയിലേക്കുള്ള 1,85,000 രൂപയുടെ സംഭാവന നൽകിയതായും സെക്രട്ടറി അറിയിച്ചു. GDR CLR: ഗൂഡല്ലൂർ യതീംഖാനയിൽ നടന്ന ന്യൂനപക്ഷ ദിനാചരണത്തി​‍ൻെറ ഭാഗമായി പിന്നാക്ക വിഭാഗങ്ങൾക്കുള്ള ക്ഷേമപദ്ധതികൾ കലക്ടർ എസ്.പി. അംറിത്ത് വിതരണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story