Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 11:58 PM GMT Updated On
date_range 11 Feb 2022 11:58 PM GMTതദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണം ശക്തമാക്കി സ്ഥാനാർഥികൾ
text_fieldsbookmark_border
ഗൂഡല്ലൂർ: തദ്ദേശ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ സ്ഥാനാർഥികൾ വീടുകൾതോറും കയറിയിറങ്ങി വോട്ട് അഭ്യർഥന ശക്തമാക്കി. വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങിവരുന്നവരിൽനിന്ന് വോട്ട് അഭ്യർഥന നടത്താൻ രാഷ്ട്രീയ പാർട്ടികൾ അടക്കമുള്ളവർ രംഗത്തെത്തി. ബന്ധപ്പെട്ട വാർഡുകളിലെ പോരായ്മകൾ പരിഹരിക്കും എന്നുതന്നെയാണ് ഓരോരുത്തരും നൽകുന്ന ഉറപ്പ്. ഭരണകക്ഷിയായ ഡി.എം.കെയുടെ നേതൃത്വത്തിൽ ഘടകകക്ഷി നേതാക്കളും പ്രവർത്തകരും തീവ്ര പ്രചാരണമാണ് നടത്തുന്നത്. വിജയം ഉറപ്പിക്കാൻ ഘടകകക്ഷികളുമായി കൂടിയാലോചന നടത്തി. കോൺഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്‍ലിം ലീഗ്, വി.സി.കെ, മനിതനേയ മക്കൾ കക്ഷി ഉൾപ്പെട്ട മെഗാ മുന്നണിയാണ് ഐക്യജനാധിപത്യ പുരോഗമന മുന്നണി. പ്രതിപക്ഷമായ അണ്ണാ ഡി.എം.കെ ഇത്തവണ തനിച്ചാണ്. എങ്കിലും എടപ്പാടി പളനിസ്വാമിയുടെയും ഒ.പി.എസിന്റെയും മുൻ ഭരണനേട്ടങ്ങൾ പറഞ്ഞും മറ്റുമാണ് ഇവർ വോട്ടു തേടുന്നത്. മുന്നണിയിലുണ്ടായിരുന്ന ബി.ജെ.പിയും പാട്ടാളി മക്കൾ കക്ഷിയും തനിച്ചാണ് പ്രചാരണം. ബി.ജെ.പി കേന്ദ്ര സർക്കാറിൻെറ വികസനപ്രവർത്തനങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. നാം തമിഴർ കക്ഷി, കമൽഹാസന്റെ മക്കൾ നീതി മയ്യം എന്നിവയും സജീവമാണ്. വോട്ടുകൾ വിഭജിക്കാൻ സ്വതന്ത്രരും റെബലുകളുമുണ്ട്. ഈമാസം 19നാണ് സംസ്ഥാനത്തെ കോർപറേഷൻ, മുനിസിപ്പാലിറ്റി, ടൗൺ പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ്. 22ന് വോട്ടെണ്ണും. വോട്ടെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി വോട്ടുയന്ത്രങ്ങളും മറ്റും അയക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതും പുരോഗമിക്കുകയാണ്. വോട്ടുയന്ത്രത്തിൽ സ്ഥാനാർഥികളുടെ പേരും ചിഹ്നങ്ങളും പതിക്കാനും തകരാർ പരിഹരിക്കാനും മറ്റുമായി ഭാരത് ഇലക്ട്രോണിക്സിലെ ആറ് എൻജിനീയർമാരുടെ സംഘം വോട്ടെണ്ണൽ ദിനംവരെ ജില്ലയിൽ പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ജില്ല തെരഞ്ഞെടുപ്പ് നിരീക്ഷകനായ എ.ആർ. ക്ലാൻസ്റ്റോൺ പുഷ്പരാജ് ജില്ലയിലെ ഊട്ടി, കുന്നൂർ, ഗൂഡല്ലൂർ, നെല്ലിയാളം എന്നീ നാലു നഗരസഭകളിലെയും ദേവർഷോല, ഓവാലി, നടുവട്ടം ഉൾപ്പെടെയുള്ള 11 ടൗൺ പഞ്ചായത്തുകളിലെയും പോളിങ് ബൂത്തുകളും വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരുക്കങ്ങളും വിലയിരുത്തിവരുകയാണ്. വോട്ട് രേഖപ്പെടുത്തുന്നതിനെക്കുറിച്ച് ജില്ല വാർത്താവിതരണ വിഭാഗം കുന്നൂർ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഡിജിറ്റൽ പ്രദർശനവും നടത്തിവരുന്നു. GDR EVM2: വോട്ട് രേഖപ്പെടുത്തുന്നതിനെക്കുറിച്ച് ജില്ല വാർത്താവിതരണ വിഭാഗം കുന്നൂർ ബസ് സ്റ്റാൻഡിൽ നടത്തിയ ഡിജിറ്റൽ പ്രദർശനം വീക്ഷിക്കുന്നവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story