Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 12:11 AM GMT Updated On
date_range 5 May 2022 12:11 AM GMTതുടി വാര്‍ഷികാഘോഷവും ആദിവാസി ഗ്രാമോത്സവവും
text_fieldsbookmark_border
കല്‍പറ്റ: ഏച്ചോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'തുടി' ആദിവാസി നാട്ടറിവ് പഠനകേന്ദ്രത്തിന്റെ 26ാം വാര്‍ഷികാഘോഷവും ജൂബിലി ആഘോഷ സമാപനവും ആദിവാസി ഗ്രാമോത്സവവും വ്യാഴാഴ്ച തുടങ്ങും. നാലു ദിവസം നീളുന്ന പരിപാടികള്‍ ഞായറാഴ്ച സമാപിക്കും. വ്യാഴാഴ്ച രാവിലെ 10നു പനമരം മാത്തൂര്‍ ആദിവാസി ഊരിലാണ് ഗ്രാമോത്സവത്തിനു കൊടിയേറ്റ്. ശനിയാഴ്ച രാവിലെ തുടി ആസ്ഥാനത്തു പഠന ശില്‍പശാല ജെസ കോഓഡിനേറ്റര്‍ ഡോ. ലെനിന്‍ ആന്റണി ഉദ്ഘാടനം ചെയ്യും. 'ഊര്' സെക്രട്ടറി അമ്മിണി വയനാട്, കെ. ദിനേശന്‍, ചിത്ര നിലമ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഫാ. ബിജു ജോര്‍ജ്, ഫാ. ബേബി ചാലില്‍ എന്നിവര്‍ സംയുക്തമായി എഡിറ്റ് ചെയ്ത 'നീതിയുടെ വിളക്കുമരം' എന്ന പുസ്തകം സാമൂഹിക പ്രവര്‍ത്തകനും വയനാട് ഡയറ്റ് മുന്‍ അധ്യാപകനുമായ കെ.കെ. സുരേന്ദ്രന്‍ പ്രകാശനം ചെയ്യും. ഞായറാഴ്ച രാവിലെ 10നു തുടി ആസ്ഥാനത്തു വട്ടക്കളി മത്സരം നടത്തും. വൈകീട്ട് നാലിനു പാറക്കലില്‍നിന്നു തുടിയിലേക്കു സാംസ്‌കാരിക ഘോഷയാത്ര ഉണ്ടാകും. അഞ്ചിനു ഗോത്രപൂജക്കുശേഷം ചേരുന്ന സാംസ്‌കാരിക സമ്മേളനം തുടി മുന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് തേനാടികുളം ഉദ്ഘാടനം ചെയ്യും. ഫാ. സ്റ്റാന്‍ സ്വാമി അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും തുടി മുന്‍ ഡയറക്ടറും ലോക് മഞ്ച് കേരള കോഓഡിനേറ്ററുമായ ഫാ. ബേബി ചാലില്‍ നിര്‍വഹിക്കും. സാഹിത്യകാരന്‍ കെ.ജെ. ബേബി മുഖ്യപ്രഭാഷണം നടത്തും. തുടി മുന്‍ ഡയറക്ടര്‍മാരെ അദ്ദേഹം ആദരിക്കും. സംഘാടക സമിതി ഭാരവാഹികളായ ഫാ. ജേക്കബ് കുമ്മിണി, സി. മിഥുന്‍, സി.കെ. അപ്പു, സി.എ. കമല, പ്രീത കെ. വെളിയന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. പ്രവാസി സംഘം ജില്ല സമ്മേളനം ഏഴിന് കല്‍പറ്റ: കേരള പ്രവാസി സംഘം വയനാട് ജില്ല സമ്മേളനം ഏഴിന് ബത്തേരി ലയണ്‍സ് ഹാളില്‍ (റഷീദ് കൂരിയാടന്‍-അയൂബ് കടല്‍മാട് നഗര്‍) നടക്കും. രാവിലെ 10നു സംസ്ഥാന സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മൂന്നു ഏരിയ കമ്മിറ്റികളില്‍നിന്നു തെരഞ്ഞെടുത്ത 90 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രവാസ മേഖലയിലും സമൂഹത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പ്രവാസികളെ ആദരിക്കും. സംഘം ജില്ല കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ റഷീദ് കൂരിയാടന്‍ പ്രവാസി സമൂഹിക പുരസ്‌കാരം ബത്തേരി നഗരസഭക്കും അയൂബ് കടല്‍മാട് പ്രവാസി സാഹിത്യ പുരസ്‌കാരം കഥാകൃത്ത് അര്‍ഷാദ് ബത്തേരിക്കും സമ്മാനിക്കും. കെ.കെ. നാണു, എം.സി. അബു, കെ.ടി. അലി, സരുണ്‍ മാണി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. ആസ്പിരേഷനല്‍ ഡിസ്ട്രിക്റ്റ് പ്രോഗ്രാം: വയനാട് 30ാം സ്ഥാനത്ത് കല്‍പറ്റ: ആസ്പിരേഷനല്‍ ഡിസ്ട്രിക്റ്റ് പ്രോഗ്രാം റാങ്കിങ്ങില്‍ വയനാട് വളരെ പിന്നിലാണെന്ന കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനിയുടെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് കണക്കുകൾ. ആസ്പിരേഷനല്‍ ഡിസ്ട്രിക്റ്റ് പ്രോഗ്രാമില്‍ ഏപ്രിലിലെ ഡേറ്റ പ്രകാരം ജില്ല 30-ാം സ്ഥാനത്താണ്. ഡെല്‍റ്റ റാങ്കിങ്ങില്‍ ചില മേഖലകളില്‍ മാത്രമാണ് ജില്ല പിന്നില്‍. ഓവറോള്‍ റാങ്കിങ്ങില്‍ വയനാട് മറ്റു ആസ്പിരേഷനല്‍ ജില്ലകളെ അപേക്ഷിച്ചു ഏറെ മുന്നിലാണ്. സെപ്റ്റംബറിൽ ജില്ല ആദ്യ പത്തിൽ ഉൾപ്പെട്ടിരുന്നു. റാങ്കിങ്ങിൽ ഏറ്റക്കുറച്ചിലുകൾ പതിവാണ്. ഇക്കാര്യം കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി കലക്ടര്‍ വയനാട് ജില്ല കലക്ടര്‍ എ. ഗീത പറഞ്ഞു. ചൊവ്വാഴ്ച ആസ്പിരേഷനല്‍ ഡിസ്ട്രിക്റ്റ് പ്രോഗ്രാം അവലോകനത്തിനു ശേഷം വാര്‍ത്തസമ്മേളനത്തിലാണ് റാങ്കിങ്ങില്‍ വയനാട് വളരെ പിന്നിലാണെന്നു കേന്ദ്രമന്ത്രി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story