Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightദേശീയപാത നടപ്പാത...

ദേശീയപാത നടപ്പാത നിർമാണം നിലച്ചു; കൽപറ്റ നഗരസഭ പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
18ന്​ കോഴിക്കോട് ദേശീയപാത സൂപ്രണ്ടിങ്​ എൻജിനീയറുടെ ഓഫിസിന് മുന്നില്‍ ധർണ കല്‍പറ്റ: നഗരത്തിലൂടെയുള്ള ദേശീയപാതയോരത്തെ നടപ്പാത നിർമാണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതില്‍ പ്രതിഷേധിച്ചുള്ള സമരപരിപാടികള്‍ ശക്തമാക്കാന്‍ നഗരസഭ തീരുമാനം. കല്‍പറ്റ നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ മേയ് 18ന്​ രാവിലെ 10 ന് കോഴിക്കോട് ദേശീയപാത സൂപ്രണ്ടിങ്​ എൻജിനീയറുടെ ഓഫിസിന് മുന്നില്‍ ധർണ നടത്തുമെന്ന്​ ചെയർമാൻ കേയംതൊടി മുജീബ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2018 ല്‍ നടപ്പാതയുടെ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. അഞ്ച്​ കരാറുകാരാണ് നിർമാണം ഏറ്റെടുത്തത്. രണ്ടുപേര്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി. രണ്ടു കരാറുകാരുടെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ഒരു കരാറുകാരന്‍ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും നാല്​ വര്‍ഷമായിട്ടും നടപ്പാത നിർമാണം ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. കരാറുകാരനും ദേശീയപാത ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ബന്ധവും ഒത്തുകളിയുമാണ് നീളാന്‍ കാരണമെന്ന്​ ഇവർ ആരോപിച്ചു. ജില്ല ആസ്ഥാനമായ കല്‍പറ്റ നഗരത്തിലൂടെയുള്ള ദേശീയപാതയോരത്തെ നടപ്പാത നിർമാണം നീട്ടിക്കൊണ്ടുപോയി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിലും നിർമാണത്തിലെ അപാകതകളും പോരായ്മകളും ചൂണ്ടിക്കാട്ടിയും നിരവധി തവണ വകുപ്പ് മന്ത്രിക്കും ദേശീയപാത ഉന്നതാധികാരികള്‍ക്കും നഗരസഭ പരാതി നല്‍കിയിരുന്നു. കരാറുകാരനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതുവരെ പ്രശ്‌നത്തിന് പരിഹാരമായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭപരിപാടികളിലേക്ക് നീങ്ങാന്‍ നഗരസഭയുടെ തീരുമാനം. നഗര സൗന്ദര്യവത്​കരണവും ശുചീകരണവും മറ്റ് വികസന പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കാന്‍ നടപ്പാതയുടെ നിർമാണം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കാല്‍നടക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഇതുമൂലം പ്രയാസങ്ങളുണ്ട്. ഇനിയും നീട്ടിക്കൊണ്ടുപോകാനും നോക്കിനില്‍ക്കാനുമാവില്ല. ഇതിനെതിരെ ആദ്യഘട്ടമായി ധര്‍ണ നടത്തും. പരിഹാരമായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ചെയർമാൻ വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ വൈസ് ചെയർപേഴ്​സൻ കെ. അജിത, സ്ഥിരംസമിതി ചെയർമാന്മാരായ അഡ്വ. ടി.ജെ. ഐസക്, അഡ്വ. എ.പി. മുസ്തഫ എന്നിവരും പങ്കെടുത്തു. മെഡിസെപ്പ്: അപേക്ഷ സമര്‍പ്പിക്കാം കൽപറ്റ: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മെഡിസെപ്പ് പദ്ധതിയില്‍ അംഗമാകുന്നതിന് ഇതുവരെയും അപേക്ഷ സമര്‍പ്പിക്കാത്ത പെന്‍ഷന്‍കാര്‍ പെന്‍ഷന്‍ വാങ്ങുന്ന ട്രഷറിയില്‍ അപേക്ഷ സമര്‍പ്പിക്കണം. നേരിട്ട് അപേക്ഷിക്കാന്‍ കഴിയാത്തവര്‍ പെന്‍ഷന്‍ കൈപ്പറ്റുന്ന ട്രഷറി /ബാങ്ക് കൂടി രേഖപ്പെടുത്തി അപേക്ഷയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പും അനുബന്ധ രേഖകളും ബന്ധപ്പെട്ട ട്രഷറികളുടെ ഇ-മെയിലിലേക്ക് അയക്കാം. ഇ-മെയില്‍ വിലാസങ്ങൾ: ജില്ല ട്രഷറി cru.dtwyd.try@kerala.gov.in, സബ് ട്രഷറി വൈത്തിരി cru.stvtri.try@kerala.gov.in, സബ് ട്രഷറി ബത്തേരി cru.stsbthry.try@kerala.gov.in, സബ് ട്രഷറി മാനന്തവാടി cru.stmtvdy.try@kerala.gov.in, സബ് ട്രഷറി പുല്‍പള്ളി cru.stplply.try@kerala.gov.in, സബ് ട്രഷറി ദ്വാരക cru.stdwrka.try@kerala.gov.in, സബ് ട്രഷറി നടവയല്‍ cru.stndvyl.try@kerala.gov.in. ഫിറ്റ്‌നസ് ട്രെയിനര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം കൽപറ്റ: കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരള നടത്തിയ ഫിറ്റ്‌നസ് ​ട്രെയിനര്‍ കോഴ്‌സ്​ ആദ്യബാച്ച് പൂര്‍ത്തിയായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം മാനന്തവാടിയില്‍ നടന്നു. മാനന്തവാടി കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്‍റ്​ ജസ്റ്റിന്‍ ബേബി 21 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. അസാപ് ജില്ല പ്രോഗ്രാം മാനേജര്‍ എസ്. ശ്രീരഞ്ജ് അധ്യക്ഷത വഹിച്ചു. അസാപ് പ്രോഗ്രാം മാനേജര്‍ സനല്‍ കൃഷ്ണന്‍, ആന്‍റോ, പ്രോഗ്രാം മാനേജര്‍മാരായ ജിഷ, ഷഹ്ന, പ്രണോബ് തുടങ്ങിയവര്‍ പങ്കെടുത്തു. WEDWDL8 അസാപ് ഫിറ്റ്നസ് ട്രെയ്നിങ് പൂർത്തിയാക്കിയ ആദ്യ ബാച്ച്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story