Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 12:02 AM GMT Updated On
date_range 12 May 2022 12:02 AM GMTപച്ചത്തേയിയില ഉൽപ്പാദന ശതമാനത്തെ സംബന്ധിച്ച് തെളിവെടുപ്പ് നടത്തി
text_fieldsbookmark_border
പച്ചത്തേയില ഉൽപാദന ശതമാനത്തെ സംബന്ധിച്ച് തെളിവെടുപ്പ് നടത്തി ഗൂഡല്ലൂർ: പച്ചത്തേയില ഉൽപാദന ശതമാനത്തെ സംബന്ധിച്ച് ടീ ബോർഡ് നിയോഗിച്ച വിദഗ്ധ സമിതി ചെറുകിട തേയില കർഷക സംഘ പ്രതിനിധികളിൽനിന്ന് തെളിവെടുപ്പ് നടത്തി. ഒരു കിലോ പച്ചത്തേയില സംസ്കരിച്ച് കിട്ടുന്ന വിലയിൽ 65 ശതമാനം കർഷകർക്കും 35 ശതമാനം ഉൽപാദകർക്കും എന്ന ചെന്നൈ ഹൈകോടതിയുടെ പ്രൈസ് ഫോർമുലയെ എതിർത്ത് ഫാക്ടറി ഉടമകൾ അപ്പീൽ നൽകിയ സാഹചര്യത്തിലാണ് പ്രൈസ് ഫോർമുലയെ സംബന്ധിച്ച് പഠിക്കാൻ ടീ ബോർഡ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഗൂഡല്ലൂർ ടീബോർഡ് കേന്ദ്രത്തിൽ നടന്ന തെളിവെടുപ്പ ശേഖരണ യോഗത്തിൽ തേയില കർഷക സംഘ പ്രതിനിധികൾ പങ്കെടുത്ത് തങ്ങളുടെ ഭാഗങ്ങൾ വ്യക്തമാക്കി. ഗൂഡല്ലൂർ പന്തല്ലൂർ മേഖലയിൽ 28,000 ചെറുകിട തേയില കർഷകരാണുള്ളത്. ഒരു ഡസൻ സ്വകാര്യ തേയിലസംസ്കരണ ശാലകളും അഞ്ചിലധികം ഗാർഡൻ ഫാക്ടറികളും നാലു സഹകരണ ഫാക്ടറികളും ചേർന്നാണ് ഇവരുടെ തേയില സംസ്കരിച്ചു വിൽപന നടത്തുന്നത്. ഈ ഫാക്ടറികൾ സംസ്കരിച്ച തേയിലയുടെ ലേലവിൽപന വിലയുടെ 65 ശതമാനം കർഷകർക്കും 35 ശതമാനം ഫാക്ടറികൾക്കും എന്നതാണ് മദ്രാസ് ഹൈകോടതി നിർദേശപ്രകാരം നടപ്പാക്കിയത്. എന്നാൽ, ഉൽപാദന ശതമാനം 25 ശതമാനം വില നിർണയിക്കുന്നത് അനീതിയാണെന്നും വയനാട് ഗൂഡല്ലൂർ മേഖലയിൽ ഉൽപാദന ശതമാനം ഒരു കിലോ പച്ചത്തേയിലക്ക് 22 ശതമാനത്തിലും താഴെയാണെന്നുമാണ് നീലഗിരി വയനാട് തേയില അസോസിയേഷന്റെ പരാതി. ഈ കേസ് മദ്രാസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രശ്നം പഠിക്കാനും പരിഹാരനിർദേശം നൽകുന്നതിനും വിദഗ്ധ സംഘം എത്തിയത്. ഫെസ്റ്റാ പ്രസിഡന്റ് ചെളിവയൽ ഷാജി, വിശ്വനാഥൻ, ഹരിപ്രസാദ്, മനോഹരൻ എല്ലമല, ഗോപി, ആനന്ദരാജ, ടീ ബോർഡ് അസിസ്റ്റന്റ് ഡയറക്ടർ ജോർജ് ടി. സാമുവൽ തുടങ്ങിയവർ പങ്കെടുത്തു. GDR TEA:പ്രൈസ് ഫോർമുലയെ സംബന്ധിച്ച് ടീബോർഡ് നിയോഗിച്ച വിദഗ്ധ സമിതി തേയില കർഷകരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story