Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:05 AM GMT Updated On
date_range 26 Nov 2021 12:05 AM GMTഫുട്‌ബാള്‍ ടര്‍ഫ് പ്രവര്‍ത്തനം രാത്രി 10 വരെ -ജില്ല പൊലീസ് മേധാവി
text_fieldsbookmark_border
ATTN: രണ്ട് വാർത്തകളും MUST കല്‍പറ്റ: ജില്ലയില്‍ കായിക വിനോദത്തിനായി പ്രവര്‍ത്തിക്കുന്ന ഫുട്‌ബാള്‍ ടര്‍ഫുകള്‍ രാത്രി 10 വരെ മാത്രമേ പ്രവർത്തിക്കാവൂ എന്ന് ജില്ല െപാലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ അറിയിച്ചു. സ്‌കൂൾ, കോളജ് വിദ്യാർഥികള്‍ ടര്‍ഫിലേക്ക് കളിക്കാന്‍ പോവുകയാണെന്നു പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങി അസമയത്തും വീട്ടിലേക്ക് തിരിച്ചുപോകാതെ ടൗണുകളില്‍ കറങ്ങിനടക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവർ സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും സാമൂഹിക വിരുദ്ധരുമായി ബന്ധപ്പെട്ട് വിവിധ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാനും സാധ്യതയുണ്ട്. അതിനാലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന നടത്തിപ്പുകാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും െപാലീസ് മേധാവി അറിയിച്ചു. ---------- വയനാട്ടിലും ദൂരദര്‍ശന്‍ കേന്ദ്രം അടച്ചുപൂട്ടുന്നു കല്‍പറ്റ: വയനാട്ടില്‍ 1989 മുതല്‍ വിജ്ഞാനവും വിനോദവും പകര്‍ന്നുനല്‍കിയ കല്‍പറ്റ ദൂരദര്‍ശന്‍ ട്രാന്‍സ്മിറ്റര്‍ പൂട്ടുന്നു. കഴിഞ്ഞ 30 വര്‍ഷം വയനാടിന് ഉണര്‍വു നല്‍കിയ സ്ഥാപനമാണ് സേവനം നിര്‍ത്തുന്നത്. ഭൂതല സംപ്രേഷണം ഘട്ടങ്ങളിലായി അവസാനിപ്പിക്കുന്നതിൻെറ ഭാഗമായാണ് നടപടി. പതിറ്റാണ്ടുകളായി സാങ്കേതിക തലത്തില്‍ ദൂരദര്‍ശൻെറ നട്ടെല്ലായിരുന്ന ഭൂതല സംപ്രേഷണം ഡിജിറ്റല്‍ മേഖലയിലേക്ക് ചേക്കേറുന്നതിൻെറ ഫലമായാണ് അവസാനിപ്പിക്കുന്നത്. രാജ്യത്തെ 412 റിലേ കേന്ദ്രങ്ങളും പൂട്ടാനുള്ള നീക്കത്തില്‍ ആദ്യഘട്ടത്തില്‍ കേരളത്തില്‍ കല്‍പറ്റയിലെയടക്കം 11 കേന്ദ്രങ്ങളും ഉള്‍പ്പെടുന്നു. പ്രസാര്‍ ഭാരതി ബോര്‍ഡ് തീരുമാനപ്രകാരം അനലോഗ് ട്രാന്‍സ്മിഷന്‍ നിര്‍ത്തുന്നതുമൂലമാണ് സ്‌റ്റേഷന്‍ പൂട്ടുന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രക്ഷേപണം തുടരണമെന്നാണ് വയനാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story