Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_right​​​​രണ്ടുദിവസം; 913...

​​​​രണ്ടുദിവസം; 913 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
1251 ​േപർക്ക്​ രോഗമുക്തി ​രോഗസ്ഥിരീകരണ നിരക്ക്​: ശനി -22.29, ഞായർ -16.76 കൽപറ്റ: ജില്ലയില്‍ ശനി, ഞായർ ദിവസങ്ങളിലായി 913 പേർക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ശനിയാഴ്​ച 648 പേർക്കും ഞായറാഴ്​ച 265 പേർക്കുമാണ്​ രോഗം സ്ഥിരീകരിച്ചത്​. ശനിയാഴ്​ച 709 പേര്‍ രോഗമുക്തി നേടി. രോഗസ്ഥിരീകരണ നിരക്ക്​ 22.29 ആയിരുന്നു. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഞായറാഴ്​ച 542 പേര്‍ രോഗമുക്തി നേടി. രോഗസ്ഥിരീകരണ നിരക്ക്​ 16.76 ആണ്. 261 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89,581 ആയി. 82,605 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6339 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5015 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. ഞായറാഴ്​ച രോഗം സ്ഥിരീകരിച്ചവര്‍ കൽപറ്റ 81 പേർ, മാനന്തവാടി 23, ബത്തേരി 19, മീനങ്ങാടി 16, നെന്മേനി 12, കണിയാമ്പറ്റ, നൂൽപുഴ 11 വീതം, പൂതാടി, എടവക ഒമ്പത്​ വീതം, പനമരം എട്ട്​, തവിഞ്ഞാൽ, മുള്ളൻകൊല്ലി, മേപ്പാടി ഏഴ് വീതം, പുൽപള്ളി, വെങ്ങപ്പള്ളി, തിരുനെല്ലി, അമ്പലവയൽ ആറുവീതം, വെള്ളമുണ്ട അഞ്ച്​, മുട്ടിൽ, കോട്ടത്തറ നാലുവീതം, പടിഞ്ഞാറത്തറ രണ്ട്​, തൊണ്ടർനാട്, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. മൂന്ന്​ തമിഴ്നാട് സ്വദേശികളും കർണാടകയിൽനിന്നെത്തിയ ഒരാളുമാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന്​ വന്ന് രോഗബാധിതരായത്. ഞായറാഴ്​ച 542 പേര്‍ക്ക് രോഗമുക്തി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 42 പേരും വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 500 പേരുമാണ് രോഗമുക്തരായത്. 1212 പേര്‍ പുതുതായി നിരീക്ഷണത്തില്‍ കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഞായറാഴ്​ച പുതുതായി നിരീക്ഷണത്തിലായത് 1212 പേരാണ്. 932 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 17,043 പേര്‍. ഞായറാഴ്​ച പുതുതായി 67 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍നിന്ന് 1129 സാമ്പിളുകളാണ് ഞായറാഴ്​ച പരിശോധനക്കയച്ചത്. ഇതുവരെ 6,64,003 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 6,31,870 എണ്ണത്തി​ൻെറ ഫലം ലഭിച്ചു. 5,42,289 പേര്‍ നെഗറ്റിവും 89,581 പേര്‍ പോസിറ്റിവുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story