മുതുമല കടുവാ സങ്കേതത്തിൽ നടത്തിയ സർവേയിൽ 175 ഇനം ചിത്രശലഭങ്ങൾ
text_fieldsഗൂഡല്ലൂർ: മുതുമല കടുവാ സങ്കേതത്തിൽ നടത്തിയ സർവേയിൽ 175 ഇനം ചിത്രശലഭങ്ങൾ കണ്ടെത്തിയതായി സർവേയിൽ വ്യക്തമാക്കി. അപൂർവയിനം യെല്ലോ ജേക്ക് സായ്ലർ എന്ന ഇനവും കണ്ടെത്തി.തവളകൾ വിവിധ ഇനം പ്രാണികൾ, അപൂർവ വണ്ടുകൾ, ചിത്രശലഭങ്ങൾ എന്നിവയുടെ ആവാസ കേന്ദ്രമാണ് നീലഗിരി ബയോസ്ഫിയർ.
300 ഇനം ചിത്രശലഭങ്ങൾ നീലഗിരി ജില്ലയിൽ കാണപ്പെടുന്നു. പരിസ്ഥിതി പ്രവർത്തകരും വനപാലകരും ഉൾപ്പെടെ 16 സംഘങ്ങളാണ് കണക്കെടുപ്പിൽ പങ്കെടുത്തത്. നീലഗിരി ജില്ലയെ സംബന്ധിച്ച് മുതുമല, ബർളിയർ, കല്ലാർ, മരപ്പാലം ഉൾപ്പടെയുള്ള പ്രദേശങ്ങളിലാണ് കൂടുതൽ ചിത്രശലഭങ്ങളുള്ളത്.
ഫെബ്രുവരി മാസങ്ങളിലും വടക്കുകിഴക്കൻ മൺസൂണിന് മുമ്പും ഒക്ടോബർ മാസത്തിലാണ് ചിത്രശലഭങ്ങളുടെ ദേശാടനം. 688 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന മുതുമല കടുവാ സങ്കേതത്തിന്റെ മേഖലയിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി ചിത്രശലഭ സർവേ നടത്തിയത്.
വനംവകുപ്പ്, ദി നേച്ചർ ആൻഡ് ബട്ടർഫ്ളൈ സൊസൈറ്റി, ഡബ്ല്യു.ഡബ്ല്യു.എഫ് എന്നിവയുടെ സഹകരണത്തോടെയാണ് സർവേ നടത്തിയത്, തമിഴ്നാട്, കേരളം, പോണ്ടിച്ചേരി തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകരും വനപാലകരും ഉൾപ്പെടെ 16 സംഘങ്ങളാണ് സർവേയിൽ പങ്കെടുത്തത്.
സർവേയിലൂടെ കണ്ടെത്തിയ ചിത്രശലഭങ്ങളുടെ ഇനം രേഖപ്പെടുത്തുന്നതിലൂടെ മുതുമല കടുവാ സങ്കേതത്തിലെ പാരിസ്ഥിതിക സ്രോതസ്സുകളുടെ സ്ഥിതി അറിയാനും ചിത്രശലഭങ്ങളെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും കഴിയുമെന്നും മുതുമല കടുവ സങ്കേത ഡയറക്ടർ ടി.വെങ്കിടേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.