Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമുത്തങ്ങ...

മുത്തങ്ങ ചെക്​പോസ്​റ്റിൽ 51 ലക്ഷത്തി​െൻറ കുഴൽപ്പണം പിടികൂടി

text_fields
bookmark_border
മുത്തങ്ങ ചെക്​പോസ്​റ്റിൽ 51 ലക്ഷത്തി​െൻറ കുഴൽപ്പണം പിടികൂടി
cancel
camera_alt

മുത്തങ്ങയിൽ കുഴൽപ്പണവുമായി പിടിയിലായവർ

സുൽത്താൻ ബത്തേരി: മുത്തങ്ങ തകരപ്പാടി ചെക്ക്പോസ്​റ്റിൽ പച്ചക്കറി വണ്ടിയിൽ കടത്തുകയായിരുന്ന 51,39,450 രൂപയുടെ കുഴൽപ്പണം പിടികൂടി.

വാഹനത്തിലുണ്ടായിരുന്ന കമ്പളക്കാട് സ്വദേശി പഞ്ചാര അഷ്റഫ് (43), താമരശ്ശേരി മാനിപുരം സ്വദേശി കോളിയോടി കുന്നുമ്മൽ മുജീബ് റഹ്​മാൻ (44) എന്നിവരെ അറസ്​റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രിയാണ് പിടിയിലായത്. ജില്ല പൊലീസ്​ മേധാവി ആർ. ഇളങ്കോക്ക് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്​ഥാനത്തിലായിരുന്നു പൊലീസ്​ മുത്തങ്ങയിലെത്തിയത്. ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണമടങ്ങിയ പൊതി.

സുൽത്താൻ ബത്തേരി സി.ഐ പുഷ്പകുമാർ, എസ്​.ഐ മണി, എ.എസ്.ഐ മാത്യു, സിവിൽ പൊലീസ്​ ഓഫിസർമാരായ രമേശ് ബാബു, സുബൈർ, സ്​മിജു, അബ്​ദുൽ ലത്തീഫ് എന്നിവരാണ് പൊലീസ്​ സംഘത്തിൽ ഉണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muthangahawala
Next Story