സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ പട്ടികവര്‍ഗ കുടുംബങ്ങൾക്ക് 53 വീടുകൾ
text_fieldsസുല്‍ത്താന്‍ ബത്തേരി: പട്ടികവർഗ വികസന വകുപ്പിെൻറ നേതൃത്വത്തില്‍ ഭൂരഹിതരായ പട്ടികവർഗ കുടുംബങ്ങള്‍ക്കായി സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നിർമിക്കുന്ന 53 വീടുകളുടെ ശിലാസ്ഥാപനം ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ നിര്‍വഹിച്ചു.
വനം വകുപ്പില്‍നിന്ന് ലഭ്യമായ 7.81 ഏക്കര്‍ നിക്ഷിപ്ത വനഭൂമിയില്‍ പത്തു സെൻറ് വീതം അനുവദിച്ച കുടുംബങ്ങള്‍ക്കാണ് പുനരധിവാസ പദ്ധതിയിലൂടെ വീടുകള്‍ ലഭിക്കുക. സി.സി മുക്കില്‍ 45 വീടുകളും ആവയലില്‍ എട്ടു വീടുകളുമാണ് നിർമിക്കുന്നത്. ഓരോ വീടിനും ആറുലക്ഷം രൂപ വീതം ചെലവിടും.
ജില്ല നിർമിതി കേന്ദ്രക്കാണ് നിർമാണ ചുമതല. ഭൂദാനം ഗവ. എല്‍.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലത ശശി, മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് ബീന വിജയന്, വാര്‍ഡ് മെമ്പര്‍ പൈതല്‍, പട്ടികവര്‍ഗ വികസന ഓഫിസര്‍ സി. ഇസ്മായില്‍, ഉപദേശക സമിതി അംഗം പി. വാസുദേവന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ രജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.