സ്വർണവ്യാപാരിയുടെ 65ലക്ഷം മോഷ്ടിച്ച സംഭവം; തെളിവെടുപ്പിൽ 5.7ലക്ഷവും സ്വർണവും കണ്ടെടുത്തു
text_fieldsകാസർകോട്: ദേശീയപാതയിൽ സ്വർണവ്യാപാരിയുടെ കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ മോഷ്ടിച്ച കേസിലെ പ്രതിയുടെ കൈയിൽനിന്ന് 5.7 ലക്ഷവും ഒമ്പതു പവനും കണ്ടെടുത്തു. പ്രതി വയനാട് പനമരം നടവയൽ കായക്കുന്ന് അഖിൽ ടോമിയുടെ (24) വീട്ടിൽ നടത്തിയ തെളിവെടുപ്പിലാണ് പണവും സ്വർണവും കണ്ടെടുത്തത്. കേസന്വേഷിക്കുന്ന കാസർകോട് സി.ഐ പി. അജിത്കുമാറിെൻറ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പിൽ 70,000 രൂപയുടെ ഫോൺ, വ്യാജനമ്പർ പ്ലേറ്റുകൾ, മോഡം എന്നിവയും പൊലീസ് പിടിച്ചെടുത്തു. പ്രതിയുടെ വീട്ടിൽനിന്ന് രണ്ടു ലക്ഷം, രണ്ടു സുഹൃത്തുക്കളെ ഏൽപിച്ച 1.2ലക്ഷം, രണ്ടര ലക്ഷം എന്നിങ്ങനെയാണ് പണം കണ്ടെടുത്തത്.
കവർച്ച സംഘം ഉപയോഗിക്കുന്ന വ്യാജ നമ്പർ പ്ലേറ്റുകൾ നിർമിക്കുന്നത് വയനാട്ടിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ സാക്ഷിയാക്കുമെന്ന് പൊലീസ് പറഞ്ഞു.കാസര്‍കോട് ദേശീയപാതയില്‍ മൊഗ്രാല്‍പുത്തൂരിൽ സെപ്റ്റംബര്‍ 22ന് ഉച്ചക്ക് ഒന്നരയോടെയാണ് മഹാരാഷ്ട്ര സ്വദേശിയായ സ്വർണവ്യാപാരിയുടെ ഡ്രൈവർ രാഹുൽ മഹാദേവിനെ കാർ സഹിതം തട്ടിക്കൊണ്ടുപോയത്. പണം മോഷ്ടിച്ച ശേഷം വാഹനവും ഡ്രൈവറെയും പയ്യന്നൂരിനടുത്ത് കാങ്കോലില്‍ പ്രതികള്‍ ഉപേക്ഷിച്ചു. മഹാരാഷ്ട്ര സ്വദേശി കൈലാസിന്റേതാണ് പണം. കേസിൽ മൂന്നുപ്രതികളാണ് പിടിയിലായത്. നഷ്ടപ്പെട്ട 65 ലക്ഷത്തിൽ 30 ലക്ഷവും ഇതിനകം പിടികൂടിയതായി പൊലീസ് പറഞ്ഞു. തൃശൂർ കുട്ടനെല്ലൂർ എളന്തിരുത്തി ബിനോയ് സി. ബേബി, വയനാട് പുൽപള്ളി പെരിക്കല്ലൂർ അനുഷാജു എന്നിവരാണ് പിടിയിലായ മറ്റു പ്രതികൾ. കേസിൽ കൂടുതൽ പേരെ പിടികിട്ടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.