പൈതൃക ഭവനങ്ങള്‍, സ്കൂള്‍, റോഡ്, ശൗചാലയം; പദ്ധതികൾക്ക് ജില്ല പഞ്ചായത്തിന്റെ 7.85 കോടി
text_fieldsകല്പറ്റ: ജില്ല പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ 72 വികസന പദ്ധതികള്‍ക്കു കൂടി അംഗീകാരം ലഭിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായി പ്രസിഡന്റ് സംഷാദ് മരക്കാര്‍ അറിയിച്ചു. പൈതൃക ഭവനങ്ങള്‍, സ്കൂള്‍ നവീകരണങ്ങള്‍, അറ്റകുറ്റപ്പണികള്‍, റോഡ് ടാറിങ്, കോണ്‍ക്രീറ്റ്, നടപ്പാത നിർമാണം, സ്ത്രീസൗഹൃദ ടോയ്ലറ്റ് അടക്കമുള്ള പദ്ധതികളാണ് ഇത്തവണ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. 7.85 കോടി രൂപയാണ് ഈ പദ്ധതികള്‍ക്കായി ചെലവഴിക്കുക.
സ്കൂളുകള്‍ക്ക് 1.83 കോടി
വിവിധ സ്കൂളുകളുടെ നവീകരണത്തിന് 1.83 കോടി അനുവദിച്ചു. സ്കൂൾ, പദ്ധതി, തുക എന്ന ക്രമത്തിൽ: ജി.എച്ച്.എസ്.എസ് മാതമംഗലം, മേല്‍ക്കൂര നവീകരണം (ഒമ്പതുലക്ഷം), ജി.എച്ച്.എസ്.എസ് കുഞ്ഞോം, ജി.എച്ച്.എസ്.എസ് തേറ്റമല, ജി.എച്ച്.എസ് പേരിയ, ജി.എച്ച്.എസ് നെല്ലാറച്ചാൽ, ജി.എച്ച്.എസ് കുറുമ്പാല, ജി.എച്ച്.എസ്.എസ് അമ്പലവയൽ, പുളിഞ്ഞാല്‍ ഹൈസ്കൂള്‍, വെള്ളമുണ്ട സ്കൂള്‍, ജി.എച്ച്.എസ്.എസ് കോട്ടത്തറ എന്നിവക്ക് അറ്റകുറ്റപ്പണികൾക്കായി അഞ്ച് ലക്ഷം വീതം അനുവദിച്ചു. ജി.എച്ച്.എസ്.എസ് ചീരാൽ, ജി.എച്ച്.എസ് പരിയാരം എന്നിവക്ക് അറ്റകുറ്റപ്പണികള്‍ക്കായി 10 ലക്ഷവും അനുവദിച്ചു. ജി.എച്ച്.എസ്.എസ് തരിയോട്, മേല്‍ക്കൂര നവീകരണം (17 ലക്ഷം), ജി.എച്ച്.എസ്.എസ് ആനപ്പാറ, മേല്‍ക്കൂര നവീകരണം (26 ലക്ഷം), ആനപ്പാറ സ്കൂള്‍, മതില് നിർമാണം (10 ലക്ഷം), ജി.എച്ച്.എസ് കോളേരി സ്കൂള്‍ കെട്ടിടം വൈദ്യുതീകരണം (10 ലക്ഷം), നവീകരണം (അഞ്ചു ലക്ഷം), കോളേരി ഹൈസ്കൂള്‍ ചുറ്റുമതില്‍ നിർമാണം (10 ലക്ഷം), തരുവണ സ്കൂള്‍ ഗ്രൗണ്ട് നവീകരണം (10 ലക്ഷം), ചീരാല്‍ സ്കൂള്‍ കെട്ടിടം നവീകരണം (30 ലക്ഷം) രൂപയും അനുവദിച്ചു.
റോഡുകള്‍ക്ക് 4.11 കോടി
വിവിധ റോഡുകളുടെ നവീകരണത്തിന് 4.11 കോടി അനുവദിച്ചു. 10 ലക്ഷം വീതം അനുവദിച്ച റോഡുകൾ: ചെണ്ടകുനി-പുറക്കാടി റോഡ്, ബാവലി-ഷാണമംഗലം, മൈലമ്പാടി, 80 കവല-മൂന്ന്പാലം-60കവല, നിരപ്പം-മറുകര, വെങ്ങോല്-ചെമ്പകക്കുണ്ട്-ആര്‍ത്തവയല്‍, പാതിരിക്കവല-കുടിയാന്മല-അമ്മാവന്‍മുക്ക്, അഞ്ഞണിക്കുന്ന്-പാറവയല്‍-ഓണിവയല്‍ അമ്മാനി, ചീരാംകുന്ന്-മുരണി, മാതമംഗലം-കോട്ടക്കുന്ന്, നിരവില്‍പുഴ-കീച്ചേരി, വിലങ്ങൂര്‍-പുത്തന്‍കുന്ന്, തേറ്റമല-കൊച്ചാവയല്, പള്ളിമുക്ക്-കൊഴിഞ്ഞങ്ങാട്, ഇ.സി മുക്ക്, പാലിയാണ-കാലിക്കടവ്, സി.ബി.എസ്.ഇ സ്കൂള്‍ റോഡ്, വട്ടക്കാവ്-പാപ്പശ്ശേരി, പാടിച്ചിറ-വീട്ടിച്ചുവട് കവല, കാപ്പുണ്ടിക്കല്‍- പിലാച്ചേരി, കുന്ദമംഗലംവയല്‍-കാപ്പംകൊല്ലി, നെടുമ്പാല-ഏഴാംനമ്പര്‍, കുമ്പളാട്-കരണി എന്നീ റോഡുകൾക്ക് 10 ലക്ഷം വീതം അനുവദിച്ചു.
പുലരി വെയ്റ്റിങ് ഷെഡ്-ഗ്രാമശ്രീ കവല (14 ലക്ഷം), സുരഭി കവല-ആലത്തൂര്‍ കവല (35 ലക്ഷം), അഞ്ചുകുന്ന്-ഡോക്ടര്‍പടി-കാപ്പുകുന്ന് (12 ലക്ഷം), വാഴവറ്റ-പാക്കം-ഏഴാംചിറ, വാഴവറ്റ-മുരുകന് കവല (20 ലക്ഷം വീതം), തരുവണ-കുന്നുമ്മലങ്ങാടി, ചിറവയല്‍ ജങ്ഷന്-എച്ചികൊല്ലി, ചോലവയല്‍ പാലം- മതിശ്ശേരി-കാപ്പുംകുന്ന്, കോട്ടത്തറ ഹോമിയോ ആശുപത്രി-ഹൈസ്കൂള്‍, മാനിയില്‍-ചെമ്പകച്ചാല്‍ റോഡുകൾക്ക് 15 ലക്ഷം വീതവും അനുവദിച്ചു.
പൈതൃക ഭവനങ്ങള്‍ക്കും കോളനികളുടെ വികസനത്തിനും 1.20 കോടി
പൈതൃക ഭവനങ്ങള്‍ക്കും കോളനികളുടെ വികസനത്തിനും 1.20 കോടി അനുവദിച്ചു. എരഞ്ഞാണക്കുന്ന് എസ്.ടി കോളനി ചുറ്റുമതില്‍, ഇരിപ്പൂട് കുറുമ കോളനി പൈതൃക ഭവനം, കാളിച്ചിറ കോളനി പൈതൃക ഭവനം, ചെമ്പോത്തറ പൈതൃക ഭവനം, നാരോകടവ് കോളനി നടപ്പാത എന്നിവക്ക് 10 ലക്ഷം വീതം അനുവദിച്ചു. ഇല്ലത്തുമൂല കോളനി നടപ്പാത, പനങ്കണ്ടി ഹെല്‍ത്ത് സെന്റര്‍-മംഗലത്ത് കോളനി നടപ്പാത എന്നിവക്ക് 15 ലക്ഷം വീതം. പനവല്ലി-കാളിന്ദി കോളനി നടപ്പാത, നെല്ലിയമ്പം-പുഞ്ചവയല്‍-ചെമ്പോട്ടി നടപ്പാത എന്നിവക്ക് 20 ലക്ഷം വീതവും അനുവദിച്ചു.
ശൗചാലയങ്ങള്‍ക്ക് 55 ലക്ഷം
ജി.ടി.എച്ച്.എസ്.എസ് എടത്തനക്ക് 10 ലക്ഷവും ജി.എച്ച്.എസ് അതിരാറ്റുകുന്നിന് 15 ലക്ഷവും സ്ത്രീസൗഹൃദ ശൗചാലയ നിര്‍മാണത്തിന് അനുവദിച്ചു. കുറുമ്പാല ഹൈസ്കൂള്‍ ടോയ്ലറ്റ് നിര്‍മാണത്തിന് 10 ലക്ഷം, ജില്ല ഹോമിയോ ആശുപത്രിയില്‍ ടോയ്ലറ്റ് നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 20 ലക്ഷവും വകയിരുത്തി.
മറ്റു പദ്ധതികള്‍ക്ക് 16 ലക്ഷം
ജില്ല ഹോമിയോ ആശുപത്രി വൈദ്യുതീകരണത്തിന് ആറു ലക്ഷവും, നഞ്ഞോത്ത് കമ്മന കുടിവെള്ള പദ്ധതിക്ക് 10 ലക്ഷവുമടക്കം 16 ലക്ഷം രൂപ മറ്റ് പദ്ധതികള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.