കാട്ടാനക്കൂട്ടം സർക്കാർ സ്കൂൾ തകർത്തു
text_fieldsഒവാലി ന്യൂഹോപ്പ് പഞ്ചായത്ത് യൂനിയൻ പ്രൈമറി സ്കൂളിൽ ബുധനാഴ്ച്ച കാട്ടാനക്കൂട്ടം നാശം വിതച്ചപ്പോൾ
ഗൂഡല്ലൂർ: ഒവാലി ന്യൂ ഹോപ്പ് പഞ്ചായത്ത് യൂനിയൻ പ്രൈമറി സ്കൂളിൽ ബുധൻ പുലർച്ചെ കാട്ടാനക്കൂട്ടം നാശംവിതച്ചു. സ്കൂളിന്റെ മുൻവശത്തെ വാതിലുകൾ തകർത്തു. പുസ്തകങ്ങൾ നശപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒൻപത് ആനകൾ കുട്ടിയാനകളുമായി എത്തിയതായി പ്രദേശവാസികൾ പറഞ്ഞു.
വനംവകുപ്പ് പ്രദേശത്ത് പരിശോധന നടത്തി. ഈ സാഹചര്യത്തിൽ ഓവേലി മേഖലയിൽ കാട്ടാനകളുടെ സഞ്ചാരം നിയന്ത്രിക്കാനും ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും കടക്കുന്നത് തടയാനും വനംവകുപ്പ് 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.