Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightതോൽപ്പെട്ടിയിൽ...

തോൽപ്പെട്ടിയിൽ മയക്കുമരുന്നുമായി ബംഗളൂരു സ്വദേശി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

അ​ശ്വ​തോ​ഷ് ഗൗ​ഡ

തോ​ൽ​പ്പെ​ട്ടി: ചെ​ക്ക്പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പു​മാ​യി ബം​ഗ​ളൂ​രു സ്വ​ദേ​ശി​യെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. 0.079 ഗ്രാം ​എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പു​മാ​യി ബം​ഗ​ളൂ​രു ബ​സ​വേ​ശ്വ​ര ന​ഗ​ർ സ്വ​ദേ​ശി അ​ശ്വ​തോ​ഷ് ഗൗ​ഡ (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തോ​ൽ​പ്പെ​ട്ടി ചെ​ക്ക് എ​ക്സൈ​സ് സം​ഘ​വും മാ​ന​ന്ത​വാ​ടി റേ​ഞ്ചും വ​യ​നാ​ട് എ​ക്സൈ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി 12ന് ​ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​ന്നോ​വ കാ​റി​ലെ യാ​ത്ര​ക്കാ​രി​ലൊ​രാ​ളാ​യ പ്ര​തി​യെ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​കൂ​ടി​യ​ത്. 20 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്.

മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി.​ബി. ബി​ൽ​ജി​ത്ത്, പ്രി​വ​ന്റിവ് ഓ​ഫി​സ​ർ​മാ​രാ​യ വി. ​രാ​ജേ​ഷ്, സു​രേ​ഷ് വെ​ങ്ങാ​ലി​ക്കു​ന്നേ​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​ആ​ർ. വി​നോ​ദ്, കെ.​യു. ജോ​ബി​ഷ്, എം.​എം. ബി​നു, പി. ​വി​പി​ൻ, എ​ക്സൈ​സ് ഡ്രൈ​വ​ർ എം.​വി. അ​ബ്ദു​ൽ റ​ഹീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsWayanad Newsdrugs seizedarrest
News Summary - A native of Bengaluru was arrested with drugs in tholpetti
Next Story