താറാവും നെല്ലും ഒരേ പാടത്ത്; വയനാടൻ മണ്ണിൽ ജാപ്പനീസ് കൃഷി ഗാഥ
text_fieldsപുൽപള്ളി: കേരള-കർണാടക അതിർത്തി ഗ്രാമമായ ചേകാടിയിൽ സംയോജിത കൃഷിരീതിയുമായി യുവ കർഷകൻ. ചേകാടി പുത്തൻപുരയിൽ പ്രവീൺ ആണ് താറാവ്, നെല്ല് എന്നിവ സംയോജിതമായി കൃഷിചെയ്യുന്നത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ കൃഷി നടത്തിയപ്പോൾ വൻ വിജയമായിരുന്നു. ജാപ്പനീസ് കൃഷിരീതിയാണ് ഇവിടെ പരീക്ഷിച്ചിരിക്കുന്നത്.
യൂട്യൂബിലൂടെയാണ് കുട്ടനാടൻ കോൾ പാടങ്ങളിലും മറ്റും നടത്തിവരുന്ന ഈ കൃഷിരീതിയെക്കുറിച്ച് പഠിച്ചത്. രണ്ടരയേക്കർ സ്ഥലത്താണ് നെൽകൃഷി ചെയ്തിരിക്കുന്നത്. ഇതിൽതന്നെയാണ് താറാവ് കൃഷിയും. നൂറിലേറെ താറാവുകളാണ് ഇപ്പോൾ ഉള്ളത്. നിരവധി ഗുണങ്ങളും ഇതിനുണ്ടെന്ന് പ്രവീൺ പറയുന്നു. കളയും കീടങ്ങളും ഇല്ലാതാകും. പുഴുക്കളെയും താറാവുകൾ നശിപ്പിക്കും. താറാവുകൾ നടക്കുമ്പോൾ നെൽചെടിക്ക് ഇളക്കമുണ്ടാകും. ഇതിെൻറ കാഷ്ടവും വളമായി മാറുന്നു.
സ്വന്തം നിലയിൽ നടത്തുന്ന ഈ കൃഷിക്ക് കൃഷിവകുപ്പിെൻറ സഹായങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. താറാവിനെ ഇറച്ചിക്കായി വിൽക്കുന്നുണ്ട്. ഡൽഹിയിൽ റിസോർട്ട് ജീവനക്കാരനായിരുന്നു പ്രവീൺ. കോവിഡിനെ തുടർന്ന് തൊഴിൽ ഇല്ലാതായതോടെയാണ് നാട്ടിലെത്തി പുത്തൻ കൃഷിരീതി പരീക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.