ആദിവാസി കുട്ടികളുടെ വാഹനം നിർത്തലാക്കി; രക്ഷിതാക്കൾ സ്കൂൾ ഉപരോധിച്ചു
text_fieldsഗൂഡല്ലൂർ: പുളിയമ്പാറ പഞ്ചായത്ത് യൂനിയൻ മിഡിൽ സ്കൂളിലേക്ക് ആദിവാസി കുട്ടികൾക്കായി ഏർപ്പെടുത്തിയ വാഹന സൗകര്യം നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് ആദിവാസികൾ അടക്കമുള്ള രക്ഷിതാക്കൾ സ്കൂളിൽ ഉപരോധം നടത്തി.
സർവശിക്ഷ അഭിയാൻ പദ്ധതി പ്രകാരമാണ് ആദിവാസി കുട്ടികൾക്കായി വാഹന സൗകര്യമേർപ്പെടുത്തിയത്. എന്നാൽ നിലവിൽ ഈ സൗകര്യം നിർത്തലാക്കിയത് ആദിവാസികൾ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വർധിക്കുമെന്നാണ് രക്ഷിതാക്കളും അധ്യാപകരും പറയുന്നത്.
അതിനാൽ വീണ്ടും വാഹന സൗകര്യം ഏർപ്പെടുത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ഇത് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്ന് തൽക്കാലം ഉപരോധം അവസാനിപ്പിച്ചു.
ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളാണ് ഈ സ്കൂളിൽ കൂടുതലായി പഠിക്കുന്നത്. വനമേഖലയിൽ താമസിക്കുന്നതിനാൽ വന്യമൃഗശല്യം രൂക്ഷമാണ്. ഇവർക്ക് സ്‌കൂളിൽ എത്താനാണ് വാഹന സൗകര്യം ഏർപ്പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.