Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഗൂഡല്ലൂരിൽ രജിസ്റ്റർ...

ഗൂഡല്ലൂരിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആയിരത്തോളം ആധാരങ്ങൾ അസാധു

text_fields
bookmark_border
ഗൂഡല്ലൂരിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആയിരത്തോളം ആധാരങ്ങൾ അസാധു
cancel

ഗൂ​ഡ​ല്ലൂ​ർ: സ​ബ് ര​ജി​സ്റ്റ​ർ ഓ​ഫി​സി​ൽ ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട ആ​ധാ​ര​ങ്ങ​ളി​ൽ ആ​യി​ര​ത്തോ​ളം ആ​ധാ​ര​ങ്ങ​ൾ അ​സാ​ധു​വാ​ണെ​ന്ന് ലീ​ഗ​ൽ ഫോ​റം ഫോ​ർ റൈ​റ്റ്സ് ഓ​ഫ് പ്രോ​പ്പ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ൾ വെ​ളി​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ നാ​ല​ഞ്ച് വ​ർ​ഷ​ത്തോ​ള​മാ​യി ടി. ​സി. പി ​നി​യ​മ​ത്തി​ന്റെ (ടൗ​ൺ ആ​ൻ​ഡ് ക​ൺ​ട്രി പ്ലാ​നിങ് റൂ​ൾ​സ്) പേ​രി​ൽ ന​ട​ന്നു​വ​രു​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ഗു​രു​ത​ര​മാ​യ പ്ര​ശ്നം ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ള്ള​ത്.

2016ൽ ​ചെ​ന്നൈ ഹൈകോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ, കൃ​ഷി​ഭൂ​മി​ക​ൾ ലേ​ഔ​ട്ട്ക​ളാ​യി മു​റി​ച്ചു വി​ൽ​ക്കു​ന്ന​തി​ന് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ടൗ​ൺ ആ​ൻ​ഡ് ക​ൺ​ട്രി പ്ലാ​നി​ങ് വ​കു​പ്പി​ന്റെ അ​പ്രൂ​വ​ൽ വാ​ങ്ങ​ണം എ​ന്ന് നി​യ​മം ക​ർ​ക്ക​ശ​മാ​ക്കി. തു​ട​ർ​ന്ന് ഇ​ത്ത​ര​ത്തി​ൽ അ​പ്രൂ​വ​ൽ ഇ​ല്ലാ​തെ സൈ​റ്റു​ക​ളാ​യി മു​റി​ച്ചു വി​ൽ​ക്ക​പ്പെ​ടു​ന്ന ഭൂ​മി​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​രു​തെ​ന്ന് ക​ർ​ശ​ന​മാ​യ നി​ർ​ദേ​ശം ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ന് ന​ൽ​കി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ 10 സെ​ന്റ് 20 സെ​ന്റ് 50 സെ​ന്റ് തു​ട​ങ്ങി​യ വി​സ്തീ​ർ​ണ​ങ്ങ​ൾ ഉ​ള്ള ഭൂ​മി​ക​ൾ മു​റി​ച്ചു വി​ൽ​ക്കു​ന്ന​തി​ന് ഡി.​ടി.​സി.​പി അ​പ്രൂ​വ​ൽ ആ​വ​ശ്യ​മി​ല്ല എ​ന്ന് മ​ന​സ്സി​ലാ​ക്കി​യ പ​ല സ​ബ് ര​ജി​സ്ട്രാ​റു​ക​ളും ചെ​റു​കി​ട ഭൂ​മി​ക​ൾ മു​റി​ച്ചു വി​ൽ​ക്കു​ന്ന​ത് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്തി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ലെ ഓ​ഡി​റ്റിങ് സെ​ക്ഷ​നി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ നീ​ല​ഗി​രി ജി​ല്ല​യി​ലെ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഇ​ത്ത​ര​ത്തി​ൽ മു​റി​ച്ചു വി​ല്പ​ന ന​ട​ത്തി​യ ചെ​റു​കി​ട​ക്കാ​രു​ടെ സ്ഥ​ല​ങ്ങ​ൾ​ക്കും ഡി.​ടി.​സി.​പി നി​യ​മം ബാ​ധ​ക​മാ​ണ് എ​ന്ന് വ​രു​ത്തിത്തീർ​ത്ത് ഈ ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച 2016 ഒ​ക്ടോ​ബ​ർ 20 ന് ​ശേ​ഷം ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ല ആ​ധാ​ര​ങ്ങ​ളും അ​സാ​ധു​വാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി.

ഇ​ത്ത​ര​ത്തി​ൽ ആ​യി​ര​ത്തോ​ളം ആ​ധാ​ര​ങ്ങ​ളാ​ണ് ഗൂ​ഡ​ല്ലൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ഈ ​ആ​ധാ​ര​ങ്ങ​ളി​ൽ​പെ​ട്ട സ്ഥ​ല​ങ്ങ​ൾ വീ​ണ്ടും മ​റി​ച്ചുവി​ൽ​ക്കാ​നാ​യി ജ​ന​ങ്ങ​ൾ ര​ജി​സ്ട്രാ​റെ സ​മീ​പി​ച്ച​പ്പോ​ൾ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​ൻ ക​ഴി​യി​ല്ല എ​ന്ന് പ​റ​ഞ്ഞ് തി​രി​ച്ച​യ​ക്കും.

ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഏ​താ​നും ദി​വ​സം മു​മ്പ് നീ​ല​ഗി​രി ജി​ല്ല ര​ജി​സ്ട്രാർ ഗൂ​ഡ​ല്ലൂ​രി​ൽ വ​ന്ന് മ​ണ്ഡ​ലം എം.​എ​ൽ.​എ​യു​ടെ ഓ​ഫി​സി​ൽ വെ​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ലീ​ഗ​ൽ ഫോ​റം ഭാ​ര​വാ​ഹി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ ഗൂ​ഡ​ല്ലൂ​ർ സ​ബ് ര​ജി​സ്ട്രാർ ഓ​ഫി​സി​ൽ ഇ​ത്ത​ര​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ആ​യി​ര​ത്തോ​ളം ആ​ധാ​ര​ങ്ങ​ൾ അ​സാ​ധു​വാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി. ഇ​ത് അ​റി​യാ​തെ ഭൂ​മി വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച് പ​ല​രും ഇ​പ്പോ​ൾ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​ൻ ക​ഴി​യാ​തെ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്.

നേ​ര​ത്തെ ടി.​എ​ൻ.​പി.​എ​ഫ് ആ​ക്ടി​ന്റെ പേ​രി​ൽ ക​ഴി​ഞ്ഞ 13 വ​ർ​ഷ​ങ്ങ​ളാ​യി ഭൂ​മി ക്ര​യ​വി​ക്ര​യം ന​ട​ത്താ​നാ​വാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​െണന്ന്. ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്റ്‌ ഇ​ബ്നു, സെ​ക്ര​ട്ട​റി അ​ഡ്വ. സൈ​നു​ൽ ബാ​ബു, ക​ൻ​വീ​ന​ർ അ​ഹ​മ്മ​ദ്‌ യാ​സീ​ൻ എ​ന്നി​വ​ർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsLand documentsInvalidRegisteredGudallur
News Summary - About 1,000 Aadhaars registered in Gudalur are invalid
Next Story