അജ്മൽ ഹസ്സൻ നിര്യാതനായി
text_fieldsമാനന്തവാടി: മേപ്പാടി ഡോ. മുപ്പൻസ് കോളജ് ഓഫ് ഫാർമസിയിലെ അസോസിയേറ്റ് പ്രഫസർ മാനന്തവാടി മിൽമ ചില്ലിങ് പ്ലാന്റിന് സമീപത്തെ 'സൂരജ് മൻസിൽ' അജ്മൽ ഹസ്സൻ (35) നിര്യാതനായി. പാൻക്രിയാസുമായി ബന്ധപ്പെട്ട അസുഖം മൂലം ചികിത്സയിൽ കഴിയവേ കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ചായിരു ന്നു അന്ത്യം. ഡി.വൈ.എഫ്.ഐ മാനന്തവാടി മുൻ മേഖല സെക്രട്ടറിയായിരുന്നു.
വിദ്യഭ്യാസ വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥൻ പരേതനായ ഹസ്സന്റെയും വയനാട് എൻജിനീയറിങ് കോളജ് മുൻ ജീവനക്കാരിയും സി.പി.എം മാനന്തവാടി ലോക്കൽ കമ്മിറ്റിയംഗവും ജനാധിപത്യ മഹിള അസോസിയേഷൻ മാനന്തവാടി ഏര്യ സെക്രട്ടറിയുമായ സൈനബയുടേയും മകനാണ്. വനിത ശിശു വികസന വകുപ്പ് ജീവനക്കാരനും എൻ.ജി.ഒ യൂനിയൻ കൽപറ്റ സിവിൽ ഏര്യ സെക്രട്ടറിയുമായ സൂരജ് ഹസ്സൻ ഏക സഹോദരനാണ്. ഖബറടക്കം ബുധനാഴ്ച രാവിലെ 11 മണിക്ക് മാനന്തവാടി ബദർ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.