ആലോചിച്ചും പഠിച്ചുമാണ് സമസ്ത തീരുമാനങ്ങളെടുക്കുന്നത് –ജിഫ്രി മുത്തുക്കോയ തങ്ങള്‍
text_fieldsനാലാംമൈല്‍: കൃത്യമായി ആലോചിച്ചും പഠിച്ചുമാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ തീരുമാനങ്ങളെടുക്കുന്നതെന്നും മഹാരഥന്മാര് സ്ഥാപിച്ച പ്രസ്ഥാനം ആര്‍ക്കും നശിപ്പിക്കാനാകില്ലെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്തയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ല പണ്ഡിത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയങ്ങളും ആദര്‍ശങ്ങളും പൊതു ജനങ്ങളിലേക്കെത്തിക്കലും പുത്തന്‍ ആശയക്കാരെ പ്രതിരോധിക്കലുമാണ് സമസ്ത കേരളാ ജംഇയ്യതുല്‍ ഉലമയുടെ സ്ഥാപിത ലക്ഷ്യം. ഭരിക്കുന്ന സർക്കാറുകളോട് നിയമപരമായ രീതിയില്‍ സഹകരിച്ചും കക്ഷി രാഷ്ട്രീയത്തിനതീതതമായി പ്രവര്‍ത്തിക്കലുമാണ് സമസ്തയുടെ ഭരണഘടന അനുശാസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിപ വ്യാപനം തടയുന്നതിന് സര്‍ക്കാറിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമസ്ത ജില്ല പ്രസിഡന്റ് കെ.ടി. ഹംസ മുസ്ലിയാര് അധ്യക്ഷനായി. കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്ലിയാര് പതാക ഉയര്‍ത്തി. ശിഹാബുദ്ദീന് ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്കി.
അബ്ദുസ്സലാം ബാഖവി തൃശൂര്‍, എം.ടി. അബൂബക്കര്‍ ദാരിമി, ഷുഹൈബുല്‍ ഹൈത്തമി വാരാമ്പറ്റ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. പാണക്കാട് ശഹീറലി ശിഹാബ് തങ്ങള്‍, കെ.വി.എസ്. തങ്ങള്‍ തലപ്പുഴ, എം. ഹസ്സന് മുസ്ലിയാര്, പി. ഇബ്രാഹിം ദാരിമി, കെ.സി. മമ്മൂട്ടി മുസ്ലിയാര്, ഉമ്മര്‍ ഫൈസി സുല്‍ത്താന്‍ ബത്തേരി, മുസ്തഫ ദാരിമി കല്ലുവയല്‍, ഇബ്രാഹിം ഫൈസി പേരാല്‍, അഷ്റഫ് ഫൈസി പനമരം, അബ്ദുസമദ് ദാരിമി മാനാഞ്ചിറ, സി.പി. ഹാരിസ് ബാഖവി കമ്പളക്കാട്, കെ.വി. ജാഫര്‍ ഹൈതമി കല്പറ്റ, വി.കെ. അബ്ദുറഹ്മാന് ദാരിമി, എസ്. മുഹമ്മദ് ദാരിമി, അബൂബക്കര്‍ ഫൈസി മണിച്ചിറ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.