ലക്ഷങ്ങൾ തട്ടിയ നൈജീരിയൻ സ്വദേശി ഡൽഹിയിൽ പിടിയിൽ
text_fieldsഅമ്പലവയൽ: നെന്മേനി സ്വദേശിനിയിൽനിന്നും ലക്ഷങ്ങൾ തട്ടിയ നൈജീരിയൻ സ്വദേശി ഡൽഹിയിൽ വയനാട് പൊലീസിന്റെ വലയിലായി. മാത്യു എമേകയെയാണ് (30) കഴിഞ്ഞ ദിവസം സാഹസികമായി അമ്പലവയൽ പൊലീസ് പിടികൂടിയത്.
ഡൽഹി എയർപോർട്ടിലേക്ക് ഗിഫ്റ്റ് ആയി ഇംഗ്ലണ്ട് ഡോളർ അയച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുന്നതിനായി പണം നൽകണമെന്നും വിശ്വസിപ്പിച്ച് 2023 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായായിരുന്നു തട്ടിപ്പ്. പല തവണകളായി 4,45,000 രൂപ ഇയാൾ തട്ടിയെടുത്തു. ഒടുവിൽ തട്ടിപ്പാണെന്ന് മനസ്സിലായ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. ഡൽഹിയിൽ നിന്ന് പിടികൂടിയ ശേഷം ഡൽഹി ദ്വാരക കോടതിയിൽ ഹാജരാക്കിയശേഷം ട്രാൻസിസ്റ്റ് റിമാൻഡ് വാങ്ങി അമ്പലവയൽ സ്റ്റേഷനിൽ എത്തിച്ചു. സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുൽ ഷരീഫിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ എസ്.എച്ച്.ഒ അനൂപ്, സബ് ഇൻസ്പെക്ടർ ഷാജഹാൻ, എസ്.സി.പി.ഒ. ബൈജു, സി.പി.ഒ നിഖിൽ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.