പൊതുകിണറില് വിഷം കലര്‍ത്തിയതായി സംശയം
text_fieldsഅമ്പലവയൽ: അമ്പലവയൽ ആലിന്‍ചുവട് തണ്ണിചോലയില് പൊതുകിണറില് വിഷം കലര്‍ത്തിയതായി സംശയം. പ്രദേശത്തെ അഞ്ച് വീട്ടുകാർ ഉപയോഗിക്കുന്ന കിണറിലാണ് വിഷം കലർന്നതായി സംശയിക്കുന്നത്. വയറിളക്കവും ഛർദിയും ബാധിച്ച കുട്ടിയെ അമ്പലവയലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
പ്രദേശവാസിയായ മറ്റൊരാൾക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന്, പൊലീസും ആരോഗ്യ വിഭാഗവും ജനപ്രതിനിധികളും സ്ഥലത്തെത്തി പരിശോധന നടത്തി. കിണർ ആരോഗ്യ വിഭാഗം പരിശോധിച്ചെങ്കിലും ഗന്ധവ്യത്യാസം അനുഭവപ്പെട്ടില്ല. എന്നാൽ, വീട്ടിലെ ടാങ്കിൽ നേരത്തേ സംഭരിച്ച വെള്ളത്തിന് ഗന്ധവ്യത്യാസമുള്ളതായി പരിശോധനയിൽ കണ്ടെത്തി. വിദഗ്ധ പരിശോധനക്കായി വെള്ളം ആരോഗ്യവകുപ്പ് അധികൃതർ ശേഖരിച്ചിട്ടുണ്ട്.
കോഴിക്കോട്ടെ പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ നിന്നുള്ള പരിശോധന ഫലം ലഭിച്ചാൽ മാത്രമെ സംഭവത്തിൽ വ്യക്തത വരുകയുള്ളൂ. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് പ്രദേശവാസികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങിയത്. അമ്പലവയൽ സി.ഐ എലിസബത്തിെൻറ നേതൃത്വത്തിലാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജെ.എച്ച്.ഐ ഷാജഹാൻ, നെന്മേനി പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ സുജാത ഹരിദാസൻ, സുൽത്താൻ ബത്തേരി േബ്ലാക്ക് വൈസ് പ്രസിഡന്റ് അമ്പിളി സുധി എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.