ആനത്താര കൈയേറ്റം അന്വേഷണത്തിന് വിദഗ്ധ സമിതിയെത്തി
text_fieldsഗൂഡല്ലൂർ: മസിനഗുഡിയിൽ ആനത്താരയിൽ നിർമിച്ചിരിക്കുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനുള്ള സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് കോടതി നിർദേശപ്രകാരം അന്വേഷണത്തിന് വിദഗ്ധ സമിതി എത്തി.
മസിനഗുഡി, സോളൂർ പഞ്ചായത്തുകളിലെ ബൊക്കാപുരം, വാഴത്തോട്ടം, മാവനല്ല ഭാഗത്ത് ആനത്താരകൾ തടസ്സപ്പെടുത്തി റിസോർട്ടുകളും വീടുകളും മറ്റും സ്ഥാപിച്ചതായി ആരോപിച്ച് 2008ൽ നൽകിയ പൊതു താൽപര്യ ഹരജിയിൽ ചെന്നൈ ഹൈകോടതി വിധിപറഞ്ഞിരുന്നു.
ഇതിനെ ചോദ്യംചെയ്ത് റിസോർട്ട് ഉടമകളും മറ്റും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. കേസി െൻറ ഭാഗമായി കഴിഞ്ഞ മാസം സുപ്രീംകോടതി വിധി പറഞ്ഞിരുന്നു. ആനത്താരയിലെ കൈയേറ്റം ഒഴിപ്പിക്കാൻ ഹൈകോടതി ഉത്തരവ് ശരിവെച്ച സുപ്രീംകോടതി, ഇതു സംബന്ധിപ്പ് പ്രദേശവാസികളുടെയും ബാധിക്കപ്പെട്ടവരുടെയും പരാതികൾ കേൾക്കാനും ആനത്താരയിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ചെന്നൈ ഹൈകോടതിയിലെ റിട്ട. ജഡ്ജി വെങ്കിട്ടരാമ െൻറ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.
കമീഷൻ ശനിയാഴ്ച മസിനഗുഡിയിലെത്തി ആനത്താരയുടെ ചില ഭാഗങ്ങൾ സന്ദർശിച്ച് ബാധിക്കപ്പെട്ടവരുടെ പരാതികൾ കേട്ടു. ആക്ഷേപങ്ങൾ രേഖമൂലം സമർപ്പിച്ചാൽ അത് റിപ്പോർട്ടിൽ ഉൾപ്പെടുത്തി സുപ്രീംകോടതിയിൽ ഹാജരാക്കുമെന്ന് വെങ്കിട്ടരാമൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.