അമ്പരപ്പിക്കും അന്നയുടെ ഓർമശക്തി
text_fieldsപുൽപള്ളി: ഓർമശക്തി കൊണ്ട് എല്ലാവരെയും അമ്പരപ്പിച്ച് പുൽപള്ളിയിലെ അഞ്ചു വയസ്സുകാരി. കോളറാട്ടുകുന്ന് സന്തോഷ്-ചിഞ്ചു ദമ്പതികളുടെ മകൾ അന്നയാണ് പൊതുവിജ്ഞാനരംഗത്ത് മികവ് തെളിയിക്കുന്നത്.
ഒരു വയസ്സ് കഴിഞ്ഞപ്പോൾ മുതലാണ് അന്നയുടെ ഓർമശകതി രക്ഷിതാക്കൾ തിരിച്ചറിഞ്ഞത്. ഒരു കാര്യം പറഞ്ഞുകൊടുത്താൽ മറക്കാതെ ദിവസങ്ങൾക്കുശേഷവും ഓർമിച്ച് പറയും.
ഇതോടെയാണ് ലോകവിവരങ്ങൾ അന്നയെ പഠിപ്പിച്ചുതുടങ്ങിയത്. ഇപ്പോൾ ലോകരാജ്യങ്ങളുടെ പേരുകൾ മുഴുവൻ ഈ കുട്ടിക്ക് മനഃപാഠമാണ്. പൊതുവായിട്ടുള്ള കാര്യങ്ങൾ മുഴുവൻ കുട്ടിക്ക് അറിയാം.
ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളുടെ പേരുകളും തലസ്ഥാനങ്ങളുടെ പേരുകളും ചോദിച്ചാൽ മണിമുത്തുകൾ പോലെ പറഞ്ഞുതരും. എൽ.കെ.ജിയിലാണ് പഠിക്കുന്നത്. പൊതുവിജ്ഞാനകാര്യങ്ങൾ മാതാപിതാക്കൾ തന്നെയാണ് കുട്ടിയെ പഠിപ്പിക്കുന്നത്. ആൻറിയ, ആദം എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.