ഓർമപ്പെടുത്തലുമായി വീണ്ടുമൊരു കർഷകദിനം; പച്ചപ്പിനായി നാട് കൈകോർത്തു
text_fieldsകൽപറ്റ: സഹസ്രാബ്ദങ്ങളായി കൈമാറിക്കിട്ടിയ കാർഷിക പാരമ്പര്യം സംരക്ഷിക്കേണ്ടതിന്റെയും പുതുതലമുറയിൽ കാർഷിക പാരമ്പര്യം വളർത്തേണ്ടതിന്റെയും പ്രാധാന്യം ഉണർത്തി കർഷകദിനം ആചരിച്ചു.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും കാര്‍ഷിക സമിതികളുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ കര്‍ഷക ദിനാഘോഷം നടത്തി. കൃഷിഭവന്, കാര്‍ഷിക വികസന സമിതി, പാടശേഖര, കുരുമുളക് സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
കര്‍ഷകദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനവും മുട്ടില്‍ സ്മാര്‍ട്ട് കൃഷിഭവന്റെ ശിലാസ്ഥാപനവും നടത്തി. ജില്ലതല ഉദ്ഘാടനം ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തിലെ തിരഞ്ഞെടുത്ത 19 കര്‍ഷകരെ ആദരിച്ചു.
തിരുനെല്ലി: തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം ഒ.ആര്. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി ഒമ്പതു കര്‍ഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
പുല്പള്ളി: പുല്പള്ളി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നടത്തിയ കര്‍ഷകദിനാചരണം ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട മികച്ച കര്‍ഷകരെ കാഷ് അവാര്‍ഡും ഉപഹാരവും നല്കി ആദരിച്ചു.
എടവക: എടവക ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു. എടവകയിലെ മുന്‍ കൃഷി ഓഫിസര്‍ മണികണ്ഠന്റെ സ്മരണാർഥം ഏര്‍പ്പെടുത്തിയ കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരത്തിന് അര്‍ഹനായ പി.ജെ. മാനുവലിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി ആദരിച്ചു.
പൊഴുതന: പൊഴുതന ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി. ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച കര്‍ഷകര്‍, വിദ്യാലങ്ങളിലെ കൃഷി എന്നിങ്ങനെ കാ ര്‍ഷിക അവാര്‍ഡുകള്‍ നേടിയവരെ ആദരിച്ചു.
കോട്ടത്തറ: കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രനീഷ് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. നസീമ അധ്യക്ഷത വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളില്‍നിന്നുള്ള മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. എല്ലാ വാര്‍ഡുകളില്‍നിന്നുമുള്ള ഉത്തമ കൃഷി കുടുംബത്തെ ആദരിച്ചു.
പനമരം: ഗ്രാമപഞ്ചായത്ത്, കൃഷിഭവന്, കാര്‍ഷിക വികസന സമിതി, പാടശേഖര-കുരുമുളക് സമിതികള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പറക്കാലയില് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച കര്‍ഷകരെ ആദരിച്ചു. പനമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്പേഴ്സൻ ശീമ മാനുവല്‍ കര്‍ഷകരെ ആദരിച്ചു.
വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സർവിസ് കോഓപറേറ്റിവ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ് ഡോ. ടി.എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു.
കല്പറ്റ ബ്ലോക്ക് കൃഷി അസി. ഡയറക്ടര്‍ ഷെറിന് മുള്ളര്‍ പദ്ധതി വിശദീകരണം നടത്തി. കര്‍ഷകരെ ആദരിക്കല്‍, കാര്‍ഷിക ക്വിസ്, കര്‍ഷക ദിനാഘോഷ റാലി, പങ്കെടുത്ത കര്‍ഷകരില്‍ നിന്നും നറുക്കെടുപ്പിലൂടെ കാര്‍ഷികോപകരണങ്ങളുടെ വിതരണം എന്നിവയും നടന്നു.
മാനന്തവാടി: നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണവും കര്‍ഷകരെ ആദരിക്കലും നടത്തി. മാനന്തവാടി മുനിസിപ്പല്‍ ചെയര്പേഴ്സൻ സി.കെ. രത്നവല്ലി ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ പരിധിയിലെ 10 മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. വൈസ് ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
മേപ്പാടി: മേപ്പാടി കൃഷിഭവൻ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ മികച്ച കർഷകരെയും കർഷക തൊഴിലാളികളെയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാധ രാമസ്വാമി അധ്യക്ഷത വഹിച്ചു.
പൂതാടി: പൂതാടി ഗ്രാമപഞ്ചായത്തിൽ കർഷകദിനത്തിന്റെ ഭാഗമായി കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക-കർഷകത്തൊഴിലാളി ആദരവും അവാർഡ് വിതരണവും നടത്തി. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 22 കർഷകരെയും കുട്ടി കർഷകനെയും ആദരിച്ചു.
മുള്ളൻകൊല്ലി: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകരെ ആദരിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 18 വാർഡുകളിൽ നിന്നുള്ള മികച്ച കർഷകരെയാണ് ആദരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ അധ്യക്ഷത വഹിച്ചു.
പച്ചക്കറി കൃഷിയുമായി എൻ.എസ്.എസ് വളന്റിയർമാർ
കൽപറ്റ: പച്ചക്കറി കൃഷി ചെയ്തും മൈക്രോഗ്രീൻ കൃഷി വിളവെടുത്തും കൽപറ്റ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വളന്റിയർമാർ കർഷകദിനം ആചരിച്ചു. പരിപാടികളുടെ ഉദ്ഘാടനം മുനിസിപ്പൽ കൗൺസിലർ എം.കെ. ഷിബു നിർവഹിച്ചു. മൈക്രോ ഗ്രീൻ കൃഷിരീതിയെക്കുറിച്ച് വളന്റിയർ ലീഡർ ഗൗരി നന്ദ വിശദീകരിച്ചു. മികച്ച കുട്ടി കർഷക അവാർഡ് ജേതാവ് പത്താം ക്ലാസിൽ പഠിക്കുന്ന അർജുനെ ആദരിച്ചു. കെ.കെ. നിമിഷ അധ്യക്ഷത വഹിച്ചു. ഡി. ദേവ കൃഷ്ണ സ്വാഗതവും ശ്രീജിത്ത് വാകേരി നന്ദിയും പറഞ്ഞു.
പാടത്തിറങ്ങി കുട്ടി കർഷകർ
മേപ്പാടി: കൃഷിയെ കൂടുതൽ അറിയുന്നതിനും പഠനം നടത്തുന്നതിനും മേപ്പാടി ഡബ്ല്യു.എം.ഒ സ്കൂൾ വിദ്യാർഥികൾ നെൽപ്പാടത്തിറങ്ങി. നെടുമ്പാലക്കടുത്ത മാമലക്കുന്നിലെ നെൽപ്പാടത്ത് എത്തിയ നൂറോളം വിദ്യാർഥികൾക്ക് കർഷകർ കൃഷിയെ കുറിച്ചുള്ള കാര്യങ്ങൾ പകർന്നു നൽകി. ഞാറ്റുവേല ദിനത്തിൽ കുട്ടികൾക്ക് ഞാറുനടൽ പരിശീലനം നൽകാനും കർഷകർ തയാറായി. അധ്യാപകരായ അലീസ് വാഫി, റിജി, ബിജിഷ, ഡയാന തുടങ്ങിയവർ നേതൃത്വം നൽകി.
കിസാന്‍ജ്യോതി പദ്ധതി നടപ്പാക്കി മീനങ്ങാടി പഞ്ചായത്ത്
മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷകദിനത്തില്‍ പഞ്ചായത്ത്-വാര്‍ഡ് തലത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട 80 കര്‍ഷകരെ ആദരിച്ചു. ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനംചെയ്തു. ഓരോ കര്‍ഷകര്‍ക്കും മംഗളപത്രവും അഞ്ച് തെങ്ങിന്‍തൈകളും ഓരോ ഷോള്‍ഡര്‍ സ്പെയറിങ് പമ്പും കിസാന്‍ജ്യോതി പദ്ധതിയില്‍ ഉൾപ്പെടുത്തി വിതരണം ചെയ്തു. മുഴുവന്‍ കർഷകര്‍ക്കും പുതുവര്‍ഷ സമ്മാനമായി അവക്കാഡോ തൈകള്‍ വിതരണം ചെയ്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ അധ്യക്ഷത വഹിച്ചു.
സുൽത്താൻ ബത്തേരി: കേരള കോൺഗ്രസ് -എം സംസ്കാര വേദി കർഷകരെ ആദരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ, രാഷ്ട്രപതി അവാർഡ് ലഭിച്ച അജി കുന്നേൽ, കേന്ദ്ര ഗവ. അവാർഡ് വാങ്ങിയ പ്രസീത് കുമാർ എന്നിവരെ ആദരിച്ചു. ജില്ല വൈസ് പ്രസിഡന്റ് കെ.എം. ജോസഫ് കേന്ദ്ര സർക്കാർ അവാർഡ് വാങ്ങിയ സുനിൽ കുമാറിനെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.