Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightആര്‍ദ്രകേരളം...

ആര്‍ദ്രകേരളം പുരസ്‌കാരം: അമ്പലവയൽ ഒന്നാമത്

text_fields
bookmark_border
ആര്‍ദ്രകേരളം പുരസ്‌കാരം: അമ്പലവയൽ ഒന്നാമത്
cancel
camera_alt

ആ​ര്‍ദ്ര​കേ​ര​ളം പു​ര​സ്‌​കാ​രം അ​മ്പ​ല​വ​യ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സി.​കെ. ഹ​ഫ്സ​ത്ത് ക​ല​ക്​​ട​ർ എ. ​ഗീ​ത​യി​ൽ​നി​ന്ന്​ ഏ​റ്റു​വാ​ങ്ങു​ന്നു


ക​ൽ​പ​റ്റ: ആ​ര്‍ദ്രം മി​ഷ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്ന മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​ള്ള അം​ഗീ​കാ​ര​മാ​യ ആ​ര്‍ദ്ര​കേ​ര​ളം പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്തു. ക​ല​ക്​​ട​​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ല​ക്ട​ര്‍ എ. ​ഗീ​ത പു​ര​സ്‌​കാ​ര​വി​ത​ര​ണം ന​ട​ത്തി. ജി​ല്ല​ത​ല​ത്തി​ല്‍ അ​മ്പ​ല​വ​യ​ല്‍, തൊ​ണ്ട​ര്‍നാ​ട്, മൂ​പ്പൈ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ യ​ഥാ​ക്ര​മം ഒ​ന്ന് (സ​മ്മാ​ന​ത്തു​ക- അ​ഞ്ചു ല​ക്ഷം), ര​ണ്ട് (മൂ​ന്നു​ ല​ക്ഷം), മൂ​ന്ന് (ര​ണ്ടു​ ല​ക്ഷം) സ്ഥാ​ന​ങ്ങ​ൾ നേ​ടി.

വാ​ഹ​ന​ങ്ങ​ളി​ല്‍ പ​തി​ക്കാ​നു​ള്ള കോ​വി​ഡ് ബോ​ധ​വ​ത്​​ക​ര​ണ സ്​​റ്റി​ക്ക​റും ച​ട​ങ്ങി​ല്‍ ക​ല​ക്ട​ര്‍ പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍മാ​ന്‍ എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​സ​മീ​ഹ സൈ​ത​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​രാ​യ സി.​കെ. ഹ​ഫ്സ​ത്ത് (അ​മ്പ​ല​വ​യ​ല്‍), അം​ബി​ക ഷാ​ജി (തൊ​ണ്ട​ര്‍നാ​ട്), എ.​കെ. റ​ഫീ​ഖ് (മൂ​പ്പൈ​നാ​ട്), തൊ​ണ്ട​ര്‍നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ.​കെ. ശ​ങ്ക​ര​ന്‍, ആ​ര്‍ദ്രം ജി​ല്ല അ​സി. നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​അം​ജി​ത് രാ​ജീ​വ​ന്‍, ജി​ല്ല മാ​സ് മീ​ഡി​യ ഓ​ഫി​സ​ര്‍ ഹം​സ ഇ​സ്മാ​ലി, അ​മ്പ​ല​വ​യ​ല്‍ സി.​എ​ച്ച്.​സി മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​സ​ന​ല്‍കു​മാ​ര്‍, മൂ​പ്പൈ​നാ​ട് പി.​എ​ച്ച്.​സി ഹെ​ല്‍ത്ത് ഇ​ന്‍സ്പെ​ക്ട​ര്‍ ബി​ജു ബാ​ലു​ശ്ശേ​രി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ കേ​ര​ള മി​ഷ​​ൻ സോ​ഫ്​​റ്റ്​​വെ​യ​ര്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ ല​ഭ്യ​മാ​യ പ​ദ്ധ​തി​വി​വ​ര​ങ്ങ​ള്‍, ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന്​ ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ള്‍, ഓ​ണ്‍ലൈ​ന്‍ റി​പ്പോ​ര്‍ട്ടി​ങ്, ഫീ​ല്‍ഡ്ത​ല പ​രി​ശോ​ധ​ന​ക​ള്‍ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജേ​താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. 2018-19 വ​ര്‍ഷ​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ, അ​നു​ബ​ന്ധ പ​ദ്ധ​തി​ക​ളാ​ണ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ardra keralam award
News Summary - ardra keralam award
Next Story