മഞ്ഞളിപ്പ് രോഗം; കവുങ്ങ് കർഷകർ പ്രതിസന്ധിയിൽ
text_fieldsതരുവണ: മഞ്ഞളിപ്പ് രോഗം അതിവേഗം പടരുന്നത് കവുങ്ങ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ പല പ്രദേശങ്ങളിലും തരുവണയിലുമുള്ള കവുങ്ങിൻ തോട്ടങ്ങളിലാണ് രോഗം കൂടുതല്‍ കാണപ്പെടുന്നത്. രോഗം ബാധിച്ച കവുങ്ങുകള്‍ ഉണങ്ങിപ്പോകുന്നതിനാല്‍ കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാകുന്നത്. കവുങ്ങിൻ പട്ട മഞ്ഞനിറത്തിലാകുന്നതാണ് രോഗലക്ഷണം.
പിന്നീട് തലപ്പ് ഉണങ്ങി വീഴുന്നതോടെ കവുങ്ങ് പൂര്‍ണമായും നശിക്കും. കർണാടകയിലേക്ക് പൈങ്ങ അടക്ക കൂടുതലും കയറ്റിയക്കുന്നത് വടക്കെ വയനാട്ടുകാരാണ്.
പൂവിടുമ്പോൾ തന്നെ വിലയുറപ്പിച്ച് പാട്ടത്തിനെടുക്കുന്ന കച്ചവടക്കാരെയും പൊളിക്കാൻ കരാറെടുക്കുന്ന സ്ത്രീ തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്ന രീതിയിലാണ് മഞ്ഞളിപ്പ് രോഗം വ്യാപിക്കുന്നത്. ചെറുപ്രായത്തിലുള്ള കവുങ്ങുകളാണ് കൂടുതലും നശിക്കുന്നത്. അടക്കക്ക് നല്ല വിലകിട്ടുന്ന സമയത്ത് കവുങ്ങ് തോട്ടങ്ങളില്‍ ബാധിച്ച മഞ്ഞളിപ്പ് രോഗം കര്‍ഷകര്‍ക്ക് വൻ നഷ്ടമാണ് വരുത്തുന്നത്.
ഈ രോഗത്തിനെതിരെ എന്ത് മരുന്ന് പ്രയോഗിച്ചിട്ടും കാര്യമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വളപ്രയോഗം മുതൽ കാലാവസ്‌ഥ മാറ്റം വരെയാണ് കവുങ്ങ് കൃഷി നേരിടുന്ന പ്രതിസന്ധിക്ക് കാരണമായി പറയുന്നത്. കൃഷിനശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.