ആദിവാസി യുവാവിെൻറ അറസ്റ്റ്: ജില്ല പൊലീസ് മേധാവി അന്വേഷിക്കണം –മനുഷ്യാവകാശ കമീഷൻ
text_fields
കൽപറ്റ: കാർ മോഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്ത് സുൽത്താൻ ബത്തേരി പൊലീസ് ക്രൂരമായി മർദിച്ചെന്ന പരാതിയിൽ ഒരാഴ്ചക്കുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. വയനാട് ജില്ല െപാലീസ് മേധാവിക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. ഡിസംബർ 14ന് കൽപറ്റ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിൽ താമസിക്കുന്ന ലീലാ രാഘവൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ലീലയുടെ മകൻ ദീപുവിനെയാണ് നവംബർ അഞ്ചിന് ബത്തേരിയിൽനിന്ന് അറസ്റ്റ് ചെയ്തത്.
ഒരു കാറിെൻറ പിറകിൽ ചാരിനിന്നതിെൻറ പേരിലാണ് മകനെ അറസ്റ്റ് ചെയ്തതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് കാർ മോഷ്ടിച്ച് ഓടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനിെടയാണ് ദീപുവിനെ പിടികൂടിയതെന്ന് വാദിച്ച ബത്തേരി പൊലീസ് വാഹനമോഷണത്തിനു കേസെടുത്തു. സൈക്കിൾ ഓടിക്കാൻ പോലും അറിയാത്തയാളാണ് ദീപുവെന്നും ബത്തേരി പൊലീസിേൻറത് കള്ളക്കേസാണെന്നും പരാതിയിൽ പറയുന്നു. അന്യായമായി അറസ്റ്റ് ചെയ്തതിെനതിരെ തങ്ങൾ ശക്തമായ പ്രതിഷേധമുയർത്തിയപ്പോൾ മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന രണ്ടു മോഷണങ്ങൾ മകെൻറ പേരിലാക്കിയതായും ലീല ചൂണ്ടിക്കാട്ടി. മാതാപിതാക്കളുടെ മുന്നിലിട്ട് മകനെ മർദിച്ചതായും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.