നിയമസഭ: വയനാടൻ മണ്ഡലങ്ങളിൽ ചിറകുവിരിച്ച് സ്ഥാനാർഥികൾ
text_fieldsചുരംകയറാൻ
നേതാക്കൾക്ക് മോഹം
• വയനാട്ടിൽ ഒരു
സീറ്റിനായി ലീഗ്
വി. മുഹമ്മദലി
കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന വയനാടൻ മണ്ഡലങ്ങളിൽ സ്ഥാനാർഥി ചർച്ച സജീവം. പട്ടികവർഗ സംവരണ മണ്ഡലങ്ങളായ സുൽത്താൻ ബത്തേരിയിൽ യു.ഡി.എഫ്, മാനന്തവാടിയിൽ എൽ.ഡി.എഫ്. ജനറൽ സീറ്റായ കൽപറ്റയിൽ എൽ.ഡി.എഫ്. ഇതാണ് വയനാടിെൻറ നിലവിലെ ചിത്രം. എം.എൽ.എമാരായ െഎ.സി. ബാലകൃഷ്ണനും ഒ.ആർ. കേളുവും സി.കെ. ശശീന്ദ്രനും വീണ്ടും മത്സരിക്കാൻ മോഹമുള്ളവരാണ്. ഏതായാലും ചുരത്തിനു മുകളിൽ ഒരു സീറ്റ് മുസ്ലിം ലീഗ് ആവശ്യെപ്പടും.
മുൻ മന്ത്രി പി. കെ. ജയലക്ഷ്മി കഴിഞ്ഞ തവണ മാനന്തവാടിയിൽ മത്സരിച്ചിരുന്നു. കോൺഗ്രസിെൻറ സ്ഥാനാർഥി പട്ടികയിൽ ഇത്തവണയും അവരുടെ പേരുണ്ട്. കേളുവിനെ തന്നെ മാനന്തവാടിയിൽ മത്സരിപ്പിക്കാനാണ് സി.പി.എം സാധ്യത. കോൺഗ്രസ് നിരയിൽ ഉഷ വിജയെൻറ പേരും ഉണ്ട്.
സുൽത്താൻ ബത്തേരിയിൽ കോൺഗ്രസ് പട്ടികയിൽ ഒന്നാമത്തെ പേര് െഎ.സി. ബാലകൃഷ്ണൻ തന്നെ. കോൺഗ്രസിൽ മറ്റു പേരുകളും ഉയരുന്നുണ്ട്. കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥൻ സജീവമായി രംഗത്തുണ്ട്. ഡോ. പ്രഭാകരെൻറ പേരും ഉയർന്നിട്ടുണ്ട്. വോട്ടർമാരിൽ നിർണായകമായ കുറുമൻ സമുദായത്തിന് കഴിഞ്ഞ തവണ സീറ്റ് ലഭിക്കാത്തതിൽ മുറുമുറുപ്പ് ഉയർന്നിരുന്നു. ഇത്തവണയും സമുദായ പ്രശ്നം ചർച്ചയാണ്. 17,000 ത്തിലേറെ വോട്ടുകളുെണ്ടന്ന് സമുദായ നേതാക്കൾ പറയുന്നു. െഎ.സി. ബാലകൃഷ്ണൻ മാനന്തവാടിയിലേക്ക് മാറി പി.കെ. ജയലക്ഷ്മി ബത്തേരിയിൽ മത്സരിക്കണമെന്ന നിർദേശവും ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ, ജയലക്ഷ്മിയുടെ മനസ്സിൽ മാനന്തവാടിയാണ്. സുൽത്താൻ ബത്തേരിയിൽ പുതുമുഖത്തെ പരീക്ഷിക്കാൻ സി.പി.എമ്മിൽ ആലോചനയുണ്ട്. അതേസമയം, നഗരസഭ ചെയർമാൻ രമേശൻ, വാസുദേവൻ തുടങ്ങിയ പേരുകൾ പാർട്ടി പരിഗണിക്കുന്നു. വനിത വേണമെന്ന നിർദേശവും പാർട്ടിയിലുണ്ട്.
പൊതു മണ്ഡലമായ കൽപറ്റയിൽ ഇരുമുന്നണികളിലും സ്ഥാനാർഥികളുടെ നീണ്ട നിരയുണ്ട്. എൽ.ഡി.എഫിൽ ഈ സീറ്റ് ആർക്ക് എന്ന കാര്യത്തിൽ അണിയറ തർക്കവും ഉണ്ട്. ഏതായാലും സി.പി.എം സിറ്റിങ് സീറ്റിൽ എൽ.ജെ.ഡി ആദ്യം അവകാശവാദം ഉന്നയിക്കും. നീക്കുപോക്കിനും അവർ തയാറായേക്കും. രാജ്യസഭ അംഗമായ എം.വി. ശ്രേയാംസ്കുമാർ കൽപറ്റയിൽ മത്സരിക്കാനുള്ള സാധ്യതയും എൽ.ജെ.ഡി. തള്ളുന്നില്ല. അവർക്ക് സീറ്റ് ലഭിച്ചാൽ ശ്രേയാംസ്കുമാർ ഇല്ലെങ്കിൽ ചുരംകയറി സ്ഥാനാർഥി വരാനും ഇടയുണ്ട്. സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൽ, ഡി.വൈ.എഫ്. ഐ ജില്ല സെക്രട്ടറി കെ. റഫീഖ് ഉൾപ്പെടെ പേരുകൾ പാർട്ടിയുടെ പരിഗണനയിലുണ്ട്. കോൺഗ്രസിൽ എൻ.ഡി. അപ്പച്ചൻ, പി.പി. ആലി, കെ.സി. റോസക്കുട്ടി ടീച്ചർ, പി.വി. ബാലചന്ദ്രൻ, ഗോകുൽ ദാസ് കോട്ടയിൽ എന്നിങ്ങനെ പട്ടിക നീണ്ടതാണ്. സീറ്റ് ഉറപ്പിച്ച നിലയിലാണ് എൻ.ഡി. അപ്പച്ചൻ. കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുേഗാപാൽ എന്നിവരുടെ പേരുകളും കൽപറ്റയിൽ ഉയർന്നുകഴിഞ്ഞു. ഏറ്റവും ഒടുവിൽ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ സുരക്ഷിത മണ്ഡലം തേടി ചുരം കയറിയാലും അത്ഭുതപ്പെടാനില്ല. അത്രയേറെയാണ് കൽപറ്റയിൽ കോൺഗ്രസ് നേതാക്കളുടെ തള്ളൽ. രാഹുൽ ഗാന്ധിയുടെ മണ്ഡലം അനകൂലഘടകമായി കാണുന്ന നേതാക്കളുണ്ട്.
മുസ്ലിം ലീഗ് ഒരിക്കൽ കൽപറ്റയിലും മാനന്തവാടി പട്ടികവർഗ മണ്ഡലത്തിലും മത്സരിച്ചിരുന്നു. അന്ന് തോറ്റെങ്കിലും പുതിയ സാഹചര്യത്തിൽ അവർക്ക് പ്രതീക്ഷയുണ്ട്. മുന്നിൽ നിർത്താൻ വയനാട്ടുകാരായ സ്ഥാനാർഥികളും ഉണ്ട്. യൂത്ത് ലീഗ് പരസ്യമായി തന്നെ സീറ്റിന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, കൽപറ്റയിൽ കോൺഗ്രസ് പിടിത്തം മുറുക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.