നിയമസഭ തെരഞ്ഞെടുപ്പ്: അവഗണിച്ചാൽ സ്വന്തം സ്ഥാനാർഥിയെ നിറുത്തും –കുറുമ സമുദായം
text_fieldsകൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ കുറുമ സമുദായാംഗത്തെ മത്സരിപ്പിക്കണമെന്ന് കേരള കുറുമ വെൽെഫയർ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
2011 -16 നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിമാത്രമാണ് കുറുമ സമുദായത്തെ പരിഗണിച്ചത്. ജില്ലയിലെ ജനസംഖ്യയിൽ പ്രബലരായ മള്ളുകുറുമരെ പരിഗണിക്കാത്തതിൽ ശക്തമായ അതൃപ്തിയുണ്ട്.
തെരഞ്ഞെടുപ്പിൽ സാമുദായിക നീതി ഉറപ്പുവരുത്തുന്നതിൽനിന്ന് രാഷ്ട്രീയ പാർട്ടികൾ പിറകോട്ട് പോകരുത്. ബത്തേരി മണ്ഡലത്തിൽ വിജയിച്ചുകൊണ്ടിരിക്കുന്ന മുന്നണി ഈ സമുദായത്തിൽനിന്നുള്ള അംഗത്തെ സ്ഥാനാർഥിയാക്കണം.
അവഗണന തുടരുകയാണെങ്കിൽ ഗാന്ധിയൻ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളുടെ പിന്തുണയോടെ സ്വന്തം സ്ഥാനാർഥിയെ നിർത്തുന്നത് പരിഗണിക്കും. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പി.എസ്. ഗംഗാധരൻ, സംസ്ഥാന സെക്രട്ടറി രാരീഷ് വാളവയൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.