പോസ്റ്റ് ഓഫിസിൽ മോഷണ ശ്രമം
text_fieldsഗൂഡല്ലൂർ: ഊട്ടി എമറാൾഡ് വൈദ്യുതി വകുപ്പ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫിസിൽ മോഷണ ശ്രമം. ബുധനാഴ്ച വൈകീട്ട് പോസ്റ്റ് ഓഫിസ് പൂട്ടി പുറത്തുപോയ ജീവനക്കാർ വ്യാഴാഴ്ച രാവിലെ വന്നുനോക്കിയപ്പോഴാണ് പൂട്ട് പൊട്ടിച്ച നിലയിൽ കണ്ടത്. അലമാരയിൽ സൂക്ഷിച്ച രേഖകളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു.
പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു. താൽക്കാലിക ചുമതല വഹിക്കുന്ന പോസ്റ്റ് മാസ്റ്റർ സാധാരണ വെക്കുന്ന സ്ഥലത്ത് പണംവെക്കാതെ മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചതാണ് മോഷ്ടാവിന് പണം കിട്ടാതിരിക്കാൻ കാരണമായതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.