നാലു വർഷമായി ബാബുവിനും കുടുംബത്തിന് അഭയം പ്ലാസ്റ്റിക് കൂര
text_fieldsകൽപറ്റ: തരുവണ പള്ളിയാൽ പണിയ കോളനിയിലെ ബാബുവും ദിവ്യയും ദിവസങ്ങൾ കഴിച്ചുകൂട്ടുന്നത് നാലു വശവും മേൽഭാഗവും പ്ലാസ്റ്റിക്കൊണ്ട് മറച്ച കൂരയിൽ. പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച നിലം. ഭക്ഷണം പാകം ചെയ്യാൻ തുണികൊണ്ട് മറച്ച ചെറിയ ഭാഗത്ത് മണ്ണിെൻറ അടുപ്പ് കൂട്ടിയിട്ടുണ്ട്. അടുപ്പിൽനിന്ന് തീ ഉയർന്നാൽ പ്ലാസ്റ്റിക് 'ചുമർ'കരിയുമോ എന്ന ആന്തലാണ് എപ്പോഴും ഇവർക്ക്.
ഈയടുത്ത് ദിവ്യയുടെ അമ്മ പഴയൊരു ഗ്യാസ് അടുപ്പ് നൽകിയതോടെ അൽപം ആശ്വാസമായി. എങ്കിലും, ഗ്യാസ് തീർന്നാലും മറ്റും ശരണം മണ്ണടുപ്പ് തന്നെ. നാലു വർഷത്തിലധികമായി ഈ ഒറ്റമുറി കൂരയിൽ താമസിക്കുന്ന ഇവർ ഊരുകൂട്ടത്തിലടക്കം പലതവണ നിവേദനം നൽകിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. അന്വേഷിക്കുേമ്പാൾ പല കാരണങ്ങളാണ് അധികൃതർ നിരത്തുന്നതെന്ന് ഇവർ സങ്കടത്തോടെ പറയുന്നു.
മൂന്നു മാസം മുമ്പ് തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കോളനിയിൽ വോട്ടഭ്യർഥിച്ചെത്തിയ മുന്നണി സ്ഥാനാർഥികളോടും നേതാക്കളോടും അടച്ചുറപ്പുള്ള വീടെന്ന ആവശ്യം ഇവർ ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോളനിയിലെത്തിയ മുന്നണികളുടെ സ്ഥാനാർഥികളും പാർട്ടി നേതാക്കളും വീടെന്ന വാഗ്ദാനം ഇവർക്ക് നൽകിയാണ് മടങ്ങിയത്. എൽ.ഡി.എഫിനാണ് ഇതുവരെ വോട്ട് ചെയ്തതെന്ന് ബാബു പറഞ്ഞു. അഞ്ചു വർഷമായി വീട് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നുവെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല. അതിനാൽ ഇത്തവണ എൽ.ഡി.എഫിന് വോട്ട് ചെയ്യാൻ മടിയുണ്ട്. ബൂത്തിലെത്തിയാലേ ആർക്കാണ് വോട്ട് കൊടുക്കുകയെന്ന് തീരുമാനിക്കുകയുള്ളൂവെന്നും മനംമടുപ്പോടെ ബാബു പറഞ്ഞു. നൂറുവയസ്സിൽ കൂടുതലുണ്ടായിരുന്ന, മാസങ്ങൾക്ക് മുമ്പ് മണരപ്പെട്ട ബോണ്ടഡ് ലേബർ തൊഴിലാളി മലായിക്ക് ഏറെ വർഷങ്ങൾക്കു മുമ്പ് സ്വകാര്യവ്യക്തി നൽകിയ സ്ഥലത്തുള്ള കോളനിയിൽ നിലവിൽ നാല് വീടുകളും ബാബുവിെൻറ കൂരയുമാണുള്ളത്.
അതേസമയം, ഈ കുടുംബത്തിന് വീടുവെക്കാൻ സ്വന്തമായി സ്ഥലമില്ലെന്ന് ട്രൈബൽ പ്രമോട്ടർ സിന്ധു 'മാധ്യമ'ത്തോട് പറഞ്ഞു. സ്ഥലത്തിനും വീടിനുമായി ട്രൈബൽ വകുപ്പിലും വെള്ളമുണ്ട പഞ്ചായത്തിലും അപേക്ഷ നൽകിയിട്ടുണ്ട്. പഞ്ചായത്ത് ഓഫിൽ നടന്ന നറുക്കെടുപ്പിൽ ആദ്യ രണ്ട് ഘട്ടത്തിലും ഇവർ ഉൾപെട്ടിട്ടില്ല. മൂന്നാംഘട്ടത്തിൽ തേറ്റമലയിൽ ഏറ്റെടുക്കുന്ന ഭൂമിയിൽ ഇവർക്ക് വീട് ലഭിക്കുമെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.