ആച്ചനഹള്ളി കോളനിയിലെ ബാബുവിന്റെ കൊലപാതകം, ഒരാൾ അറസ്റ്റിൽ
text_fieldsപുൽപള്ളി: കാപ്പിസെറ്റിനടുത്ത ആച്ചനഹള്ളി പണിയ കോളനിയിലെ ബാബുവിന്റെ(48) കൊലപാതകമായി ബന്ധപ്പെട്ട കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. തൂപ്ര കോളനിയിലെ സുമേഷ് (33)നെയാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. ഞായറാഴ്ച പുൽപ്പള്ളിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ജനുവരി ഒന്നിന് രാത്രി മരണപ്പെട്ട ആച്ചനഹള്ളി കോളനിവാസിയായ ബാബു തന്റെ സുഹൃത്തായ തൂപ്ര കോളനിയിലെ സ്ത്രീയുടെ വീട്ടിലെത്തിയിരുന്നു. ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടയിൽ സ്ത്രീയുടെ മകനായ സുമേഷ് സ്ഥലത്തേക്ക് എത്തി.
തന്റെ അമ്മയോടൊപ്പം മദ്യപിക്കുന്ന ബാബുവുമായി ഇയാൾ കലഹം ഉണ്ടാക്കി. നേരം പുലർന്ന് കോളനി പരിസരത്ത് നാട്ടുകാർ കണ്ടെത്തുമ്പോൾ ബാബു അവശനിലയിൽ ആയിരുന്നു. പ്രദേശവാസികൾ ബാബുവിനെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഇയാൾ മരണപ്പെട്ടിരുന്നു.
തുടർന്നു നടന്ന പോസ്റ്റുമോർട്ടത്തിലാണ് ബാബുവിന് അതിക്രൂരമായ മർദ്ദനമേറ്റിരുന്നുവെന്നും, ഇതുമൂലം ആന്തരാവയവങ്ങളിൽ ഉണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൂപ്ര കോളനിയിലെ സുമേഷിന്റെ ഇടപെടൽ കണ്ടെത്തിയത്.
അച്ഛനഹള്ളി കോളനിയിലെ പരേതരായ കൊക്കിരി - ജാനകി ദമ്പതികളുടെ മകനാണ് ബാബു . സി.ഐ. സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.