ഗൂഡല്ലൂർ നഗരത്തിൽ കരടി
text_fieldsഗൂഡല്ലൂർ: ഗൂഡല്ലൂർ നഗരത്തിൽ കരടിയിറങ്ങിയത് ആശങ്കയുണർത്തി. കാട്ടുപോത്തും കാട്ടാനകളും പുലിയും കടുവയും നഗരത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും കരടിയുടെ സഞ്ചാരം ഇതാദ്യമാണെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ച ഗൂഡല്ലൂർ പൊലീസ് സ്റ്റേഷൻ വളപ്പിലേക്ക് മതിൽ ചാടിക്കടന്നു കുറച്ചുനേരത്തിനുശേഷം രക്ഷപ്പെടുകയായിരുന്നു.
ഇതുവഴിവന്ന ഓട്ടോറിക്ഷയിലെ യാത്രക്കാരനാണ് മൊബൈലിൽ കരടിയുടെ സഞ്ചാരം പകർത്തിയത്. കുന്നൂർ ഭാഗത്ത് ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി ജനങ്ങൾക്ക് ഭീഷണി ഉയർത്തിയ കരടിയെ കഴിഞ്ഞദിവസം ഗൂഡല്ലൂരിന് സമീപമുള്ള മുതുമല കടുവസങ്കേതം വാഹനത്തിൽ വനത്തിൽ കൊണ്ടുവന്ന് തുറന്നുവിട്ടിരുന്നു.
ഈ കരടിയാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് വന്നിരിക്കുന്നതെന്നാണ് സംശയം. നാട്ടിൻപുറങ്ങളിറങ്ങി ഭക്ഷ്യവസ്തുക്കളും മറ്റും തിന്ന് രുചിയറിഞ്ഞ കരടി കാട്ടിൽ നിൽക്കുകയില്ലെന്നും പറയുന്നു. കരടിയെ വനപാലകർ നിരീക്ഷിക്കണമെന്ന ആവശ്യവുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.