പ്രാതൽ പദ്ധതി ഗവ.എയ്ഡഡ് സ്കൂളുകളിലും നടപ്പാക്കും
text_fieldsഗൂഡല്ലൂർ: തമിഴ്നാട് മുഖ്യമന്ത്രിയുടെപ്രഭാത ഭക്ഷണ പരിപാടി ഗവ.എയ്ഡഡ് സ്കൂളുകളിലും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് അധികൃതരുമായി ജില്ല കലക്ടർ എം. അരുണ കൂടിയാലോചന നടത്തി.
നീലഗിരി ജില്ലയിൽ 2022 സെപ്റ്റംബർ 15ന് ആരംഭിച്ച പദ്ധതി പ്രകാരം നീലഗിരി ജില്ലയിലെ 266 സർക്കാർ പ്രൈമറി,മിഡിൽ സ്കൂളുകളിൽ 9102 വിദ്യാർഥികൾക്ക് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിച്ചു.
സർക്കാർ-എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ പദ്ധതി ഉടൻ ആരംഭിക്കും. യോഗത്തിൽ അഡീഷനൽ കലക്ടർ കൗശിക്, പ്രോജക്ട് ഡയറക്ടർ വനിത, പ്രോജക്ട് കാശിനാഥൻ, റവന്യൂ കമീഷണർമാർ മഹാരാജ്, സതീഷ്, അസി. ഡയറക്ടർ ഡെവലപ്മെന്റ് പഞ്ചായത്തുകൾ രാജ, കൽപന ജില്ല പ്രിൻസിപ്പൽ എജുക്കേഷൻ ഓഫിസർ ഗീത, സംയോജിത ശിശുവികസന പ്രോഗ്രാം ഓഫിസർ ദേവകുമാരി ജില്ല ഗവ. സോഷ്യൽ വെൽഫെയർ ഓഫിസർ പ്രവീണാദേവി, ജില്ല കലക്ടർ അസി. മണികണ്ഠൻ, മുനിസിപ്പൽ കമീഷണർ, ജില്ല വികസന ഓഫിസർമാർ ജില്ല കൗൺസിലർമാർ സ്കൂൾ ഹെഡ്മാസ്റ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.